മൊബൈലില്‍ യൂട്യൂബ് ഉപയോഗിക്കുന്നവരുടെ ഏറെക്കാലത്തെ ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഇത്. ലോകത്തിലെ ഏറ്റവും കൂടുതല്‍ ഉള്ള ആന്‍ഡ്രോയ്ഡ് ഫോണുകളിലാണ് ഈ പരീക്ഷണം യൂട്യൂബ് ആദ്യം നടത്തിയിരിക്കുന്നത്.
തീം മാറ്റി പരീക്ഷിച്ച് യൂട്യൂബ്. ലോകത്തിലെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബ് ഡാര്‍ക്ക് തീം പരീക്ഷണം നടത്തിയിരിക്കുകയാണ്. മൊബൈലില്‍ യൂട്യൂബ് ഉപയോഗിക്കുന്നവരുടെ ഏറെക്കാലത്തെ ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഇത്. ലോകത്തിലെ ഏറ്റവും കൂടുതല്‍ ഉള്ള ആന്‍ഡ്രോയ്ഡ് ഫോണുകളിലാണ് ഈ പരീക്ഷണം യൂട്യൂബ് ആദ്യം നടത്തിയിരിക്കുന്നത്. പക്ഷെ ആപ്പിള്‍ ഗാഡ്ജറ്റുകളിലും, വെബ് പതിപ്പുകളില്‍ ഇത് ലഭ്യമല്ലെന്നാണ് സൂചന.
undefined
ആന്‍ഡ്രോയ്ഡ് പോലീസ് അടക്കമുള്ള ടെക് സൈറ്റുകള്‍ ഈ പ്രത്യേകത കണ്ടതായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. യൂട്യൂബിന്‍റെ സെറ്റിംഗ്സിലെ ജനറല്‍ സെറ്റിംഗ്സില്‍ പോയാല്‍ ഡാര്‍ക്ക് തീമിലേക്ക് മാറാന്‍ സാധിക്കും. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കള്‍ക്ക് പരീക്ഷണാര്‍ത്ഥത്തിലാണ് ഈ തീം ചെയ്ഞ്ച് നല്‍കിയിരിക്കുന്നത്. എന്നാല്‍ വൈകാതെ ഇത് യൂട്യൂബ് എല്ലാവര്‍ക്കും നല്‍കാന്‍ സാധ്യതയുണ്ട്.