ഷവോമിയുടെ ഏറ്റവും പുതിയ മോഡലായ ഷവോമി റെഡ്മി 3 എസ് ഇന്ന് അവതരിപ്പിക്കും. 5ഇഞ്ച് ഡിസ്‌പ്ലേയിൽ ആണ് റെഡ്മീ 3എസ് നല്‍കുന്നത്. സ്നാപ് ഡ്രാഗണ്‍ 430 പ്രോസ്സസര്‍ ഈ ഫോണിലുണ്ട്. 2 തരത്തിലുള്ള റാം പതിപ്പിലാണ് പുതിയ ഫോണ്‍ പുറത്തിറങ്ങുന്നത്. 2 ജിബിയുടെ റാം 16 ജിബിയുടെ മെമ്മറി സപ്പോർട്ട് ,3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ മെമ്മറി സപ്പോർട്ട് എന്ന തരത്തിൽ ആണ് ഫോണ്‍ പുറത്തിറങ്ങുന്നത്. 2 മോഡലിന് വില വ്യത്യാസമാണ്.
13 മെഗാപിക്സലിന്‍റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്‍റെ മുൻ ക്യാമറയുമാണ് ഈ ഫോണിനുള്ളത്. 4,1000 എംഎഎച്ചിന്‍റെ കരുത്താർന്ന ബാറ്ററിയാണ് ഷവോമി റെഡ്മി 3 എസിനുള്ളത്. ഇതിന്‍റെ വില എന്നുപറയുന്നത് 12,999 രൂപയ്ക്ക് അടുത്തുവരും എന്നാണ് പ്രവചനം. മെമ്മറി കാർഡ് ഉപയോഗിക്കാൻ പറ്റില്ല എന്നത് ഇതിന്‍റെ ഒരു വലിയ പോരായ്മയാണ്.