ഷവോമിയും പേഴ്‌സണല്‍ കംപ്യൂട്ടര്‍ രംഗത്തേക്ക്. എം.ഐ നോട്ട്ബുക്ക് എയര്‍ എന്ന പേരില്‍ ഷവോമിയുടെ ആദ്യ ലാപ്‌ടോപ്പ് ഇറങ്ങിയിരിക്കുന്നത്. മാക് പ്രോയെക്കാള്‍ തടികുറഞ്ഞ ലാപ്ടോപ്പ് എന്നാണ് അവകാശവാദം. മെറ്റല്‍ ബോഡിയോടെയാണ് ലാപ്‌ടോപ്പ് എത്തുക. രണ്ട് ഡിസ്പ്ലേ വലിപ്പത്തിലുള്ള ലാപ്ടോപ്പുകളാണ് ഷവോമി അവതരിപ്പിച്ചിരിക്കുന്നത്. 12.5 ഇഞ്ച് ഡിസ്‌പ്ലേയുള്ളതും 13.3 ഇഞ്ച് ഡിസ്‌പ്ലേയിലുള്ളതും.
12.5 ഇഞ്ച് ഡിസ്‌പ്ലേയിലുള്ള ലാപ്‌ടോപ്പിന് 35,300 രൂപയാണ് ഏകദേശ വില. 13.3 ഇഞ്ച് ഡിസ്‌പ്ലേയിലുള്ള ലാപ്‌ടോപ്പിന് 51,400 രൂപയാണ് വില. 13.3 ഇഞ്ച് ലാപ്‌ടോപ്പ് ഫുള്‍ എച്ച്.ഡി റെസലൂഷനിലാണ് എത്തുന്നത്. വിന്‍ഡോസ് 10 ല്‍ പ്രവര്‍ത്തിക്കുന്ന ലാപ്‌ടോപ്പിന് 1.28 കിലോഗ്രാം ഭാരമേയുള്ളൂ.
undefined
ആറാം ജനറേഷന്‍ ഇന്‍റല്‍ കോര്‍ ഐ5 പ്രോസസറാണ് ലാപ്‌ടോപ്പിനുള്ളത്. ഒറ്റചാര്‍ജിങ്ങില്‍ 9.05 മണിക്കൂര്‍ ലാപ്‌ടോപ്പിന് ചാര്‍ജ് നില്‍ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 12.5 ഇഞ്ച് എംഐ നോട്ട്ബുക്ക് എയറിന് 1.07 കിലോഗ്രാമാണ് ഭാരം.ഇന്റല്‍കോര്‍ എം3 പ്രോസസറിലാണ് പ്രവര്‍ത്തനം. ഒറ്റചാര്‍ജിങ്ങില്‍ 11.05 മണിക്കൂര്‍ ചാര്‍ജ് നില്‍ക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എഡ്ജ് -ടു- എഡ്ജ് സുരക്ഷയും നല്‍കിയിട്ടുണ്ട്.
എച്ച്.ഡി.എം.ഐ പോര്‍ട്ടും രണ്ട് യൂ.എസ്.ബി പോര്‍ട്ടുകളും യുഎസ്ബി ടൈപ്പ് സി പോര്‍ട്ടും, 3.5 ഇഞ്ച് ഹെഡ്‌ഫോണ്‍ ജാക്കും ഇരു ലാപ്‌ടോപ്പുകള്‍ക്കും നല്‍കിയിട്ടുണ്ട്. സില്‍വര്‍,ഗോള്‍ഡ് നിറങ്ങളില്‍ ലാപ്‌ടോപ്പ് ലഭ്യമാണ്.