വീഡിയോ ചൈനീസ് വീഡിയോ ഷെയറിംഗ് വെബ്‌സൈറ്റായ യൂകുവിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. ഉപയോക്താവിന്‍റെ കൈയ്യുടെ വളവ് അനുസരിച്ച് സ്‌ക്രീന്‍ വളഞ്ഞിരിക്കുന്നത് ഇതില്‍ കാണാനാകും. വീഡിയോയുടെ വിശ്വസനീയതയോ പരീക്ഷണം വിജയം കണ്ടോ എന്നൊന്നും സ്ഥിരീകരണം ഇല്ലെങ്കിലും ഷവോമിയുടെ ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് ഇന്‍റര്‍ഫേസ് എംഐയുഐ 8 ആണ് ഈ സ്ക്രീനില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്
അടുത്ത വര്‍ഷം വളയ്ക്കാന്‍ കഴിയുന്ന ഫോണുമായി എത്തുമെന്ന് കഴിഞ്ഞ ജൂണില്‍ സാംസങ് പ്രഖ്യാപിച്ചിരുന്നു. ഒടിക്കാന്‍ കഴിയുന്ന ഒഎല്‍ഇഡി സ്‌ക്രീനുകളുടെ ദൃശ്യങ്ങള്‍ കമ്പനി നേരത്തേ പുറത്തു വിടുകയും ചെയ്തിരുന്നു. ഇതിന്റെ കാര്യത്തിലും അന്തിമമായി ഒരു ഉല്‍പ്പന്നവും അവര്‍ പുറത്തുവിട്ടിട്ടില്ല. വളയ്ക്കാന്‍ കഴിയുന്ന സ്‌ക്രീനുകളോട് കൂടിയ രണ്ടു ഫോണുകളുടെ നിര്‍മ്മാണത്തിലാണ് സാംസങ്ങെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.