തീരുമാനം ഉടനെയാകും! വാട്സാപ്പ്, സിഗ്നല്‍,ടെലിഗ്രാം എല്ലാം കേന്ദ്രത്തിന്‍റെ അധികാര പരിധിയിലേക്ക്; കരട് ബില്ലായി

By Web Team  |  First Published Sep 23, 2022, 5:51 PM IST

വരുന്നത് വമ്പൻ മാറ്റം! വാട്സാപ്പ്, സിഗ്നല്‍, ടെലിഗ്രാം എല്ലാം കേന്ദ്രത്തിന്‍റെ അധികാര പരിധിയിലേക്ക്; കരട് ബിൽ അവതരിപ്പിച്ചു


ദില്ലി: കേന്ദ്ര സ‍ർക്കാരിന് ടെലികോം രംഗത്ത് കൂടുതല്‍ അധികാരം നല്‍കുന്ന ടെലികമ്യൂണിക്കേഷന്‍ കരട് ബില്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷണവ് അവതരിപ്പിച്ചു. വാട്സാപ്പ് , സിഗ്നല്‍ , ടെലിഗ്രാം തുടങ്ങിയ ആപ്പുകളടക്കമുള്ള ടെലികമ്യൂണിക്കേഷന്‍ പരിധിയില്‍ കൊണ്ടു വരുന്നതിന് ശുപാര്‍ശ ചെയ്യുന്നതാണ് ബില്‍. ഇതോടെ വാട്സാപ്പ് ഉള്‍പ്പെടെയുള്ള അപ്പുകള്‍ക്ക് ടെലികോം ലൈസന്‍സ് നിർബന്ധമാകും. ടെലിക്കോം കമ്പനികളോ , ഇന്‍റർനെറ്റ് സേവനദാതാക്കളോ ലൈസൻസ് തിരികെ നല്‍കിയാല്‍ അടച്ച ഫീസ്  നല്‍കുന്നതിനും ബില്ലില്‍ ശുപാര്‍ശയുണ്ട്.

ഒരുലക്ഷം നിക്ഷേപിച്ച് വെറുതെ ഇരുന്നവർ കോടീശ്വരർ, ഒന്നും രണ്ടും കോടിയുടെ ഉടമയല്ല; ഒരു സെറാമിക്സ് വിസ്മയം!

Latest Videos

undefined

കമ്പനിയില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടായാല്‍ ലൈസൻസ് ഇനത്തിലുള്ള തുക അടക്കുന്നതില്‍ ഇളവ് നല്‍കാൻ സർക്കാരിനാകും. ബില്ലില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബർ ഇരുപത് വരെയാകും പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള അവസരമുണ്ടാകുക. അതായത് 28 ദിവസങ്ങളാകും പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള അവസരമുണ്ടാകുക.

ഓൺലൈനിലെ തെറ്റിദ്ധരിപ്പിക്കലുകൾ പുറത്ത് വരും, തുറന്നു കാട്ടാൻ ട്വിറ്റർ !

അതേസമയം സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന മറ്റൊരു പ്രധാന വാ‍ർത്ത ഓൺലൈൻ പ്ലാറ്റ്ഫോമിലെ തെറ്റായ വിവരങ്ങൾ സംബന്ധിച്ച പഠനം നടത്തുന്നവർക്ക് ആവശ്യമായ സഹായം ട്വിറ്റർ നൽകുമെന്നതാണ്. ഇതുമായി ബന്ധപ്പെട്ട പഠനത്തിനാവശ്യമായി കൂടുതൽ ഡാറ്റ നൽകാനാണ് ട്വിറ്ററിന്റെ പുതിയ പദ്ധതി. പ്ലാറ്റ്ഫോമിലെ സുതാര്യത വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി. ഇക്കാര്യം ട്വിറ്റർ തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഈ വർഷമാദ്യം ട്വിറ്റർ പൈലറ്റ് മോഡിൽ രൂപീകരിച്ചിരുന്നു. ഇനിയിപ്പോൾ ഡാറ്റാസെറ്റുകളിലേക്ക് ആക്‌സസ് ഉള്ള ട്വിറ്റർ മോഡറേഷൻ റിസർച്ച് കൺസോർഷ്യത്തിൽ ചേരാൻ അക്കാദമിക് , സിവിൽ സൊസൈറ്റി , ജേണലിസം എന്നിവയിൽ പ്രവർത്തിക്കുന്ന കൂടുതൽ ആളുകളെ അനുവദിക്കുന്നതിനുളള നീക്കമാകും ആരംഭിക്കും.

സോഷ്യൽ പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കത്തിലെ തെറ്റുകളെ കുറിച്ച് ഗവേഷകർ വർഷങ്ങളായി പഠിക്കുന്നുണ്ട്. എന്നാൽ സോഷ്യൽ മീഡിയ കമ്പനികളിൽ നിന്ന് നേരിട്ട് പഠനങ്ങൾ സാധ്യമായിരുന്നില്ല. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയ കമ്പനികളിൽ നിന്ന് നേരിട്ടല്ലാത്ത പഠനങ്ങളാണ് ഗവേഷകർ ചെയ്തുകൊണ്ടിരുന്നത്. ഇതിനാകും മാറ്റം വരിക. റിപ്പോർട്ടർമാരുമായുള്ള ഒരു ബ്രീഫിംഗിലാണ് തെറ്റായ വിവരങ്ങൾക്കെതിരെയുള്ള പ്രവർത്തനത്തെ കുറിച്ചറിയാൻ  കൂടുതൽ ഡാറ്റകൾ സഹായിക്കുമെന്നാണ് ഇതിനെക്കുറിച്ച് ട്വിറ്റർ പറഞ്ഞത്. ട്വിറ്ററിലെ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിനായി വിദേശ ഗവൺമെന്റുകളുടെ പിന്തുണയുള്ള ഏകോപിത ശ്രമങ്ങളെ കുറിച്ച് ട്വിറ്റർ ഇതിനകം തന്നെ ഗവേഷകരുമായി പങ്കുവെച്ചിട്ടുണ്ട്.

click me!