WhatsApp| വാട്സ്ആപ്പ് പുതിയ ഡെസ്‌ക്ടോപ്പ് ആപ്പ് അവതരിപ്പിച്ചു; ഡൗണ്‍ലോഡ് ചെയ്യേണ്ടത് ഇങ്ങനെ

By Web Team  |  First Published Nov 18, 2021, 8:20 PM IST

മൈക്രോസോഫ്റ്റ് വിന്‍ഡോസ് ആപ്പ് സ്റ്റോറില്‍ നിന്ന് വാട്ട്സ്ആപ്പ് ഡെസ്‌ക്ടോപ്പ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ധാരാളം വിന്‍ഡോസ് ഉപയോക്താക്കള്‍ ഉപയോഗിക്കുന്ന വാട്ട്സ്ആപ്പ് വെബിന് ഇത് ഒരു ബദലായിരിക്കും. 


വാട്ട്സ്ആപ്പ് (WhatsApp) അതിന്റെ മാക്ക്, വിന്‍ഡോസ് (Windows) ഉപയോക്താക്കള്‍ക്കായി പിസി കളില്‍ ഉപയോഗിക്കുന്നതിനായി ഒരു ഡെസ്‌ക്ടോപ്പ് ആപ്പ് (Desktop App) പുറത്തിറക്കി. ഇത് ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭ്യമാണ്. എന്നാല്‍ ഇപ്പോഴും ഇതൊരു ബീറ്റാ പതിപ്പാണ്. മൈക്രോസോഫ്റ്റ് വിന്‍ഡോസ് ആപ്പ് സ്റ്റോറില്‍ നിന്ന് വാട്ട്സ്ആപ്പ് ഡെസ്‌ക്ടോപ്പ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ധാരാളം വിന്‍ഡോസ് ഉപയോക്താക്കള്‍ ഉപയോഗിക്കുന്ന വാട്ട്സ്ആപ്പ് വെബിന് ഇത് ഒരു ബദലായിരിക്കും. 

വാട്ട്സ്ആപ്പ് വെബ് തുറന്ന് ഉപയോഗിക്കുന്നതിന് ഗൂഗിള്‍ ക്രോം, മൈക്രോസോഫ്റ്റ് എഡ്ജ്, ഫയര്‍ഫോക്സ് അല്ലെങ്കില്‍ മറ്റ് ബ്രൗസറുകളെ ആശ്രയിക്കേണ്ടതില്ലെന്ന് വാട്ട്സ്ആപ്പിന്റെ വിന്‍ഡോസ് ആപ്പ് പറയുന്നു. ആപ്പ് പ്രവര്‍ത്തിപ്പിക്കുന്നതിന് എക്‌സ് 64 ആര്‍ക്കിടെക്ചര്‍ അടിസ്ഥാനമാക്കിയുള്ള സിപിയുവും വിന്‍ഡോസ് 10 പതിപ്പ് 14316.0 അല്ലെങ്കില്‍ അതിലും ഉയര്‍ന്നതും ആവശ്യമാണെന്നു മാത്രം.

Latest Videos

undefined

വിന്‍ഡോസിനായി വാട്ട്സ്ആപ്പ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം എന്ന് നോക്കാം.

ഘട്ടം 1: ആദ്യം മൈക്രോസോഫ്റ്റ് വിന്‍ഡോസ് ആപ്പ് സ്റ്റോറിലേക്ക് പോയി സ്റ്റാര്‍ട്ട് മെനു തുറന്ന് 'സ്റ്റോര്‍' എന്ന് ടൈപ്പ് ചെയ്തു മൈക്രോസോഫ്റ്റ് വിന്‍ഡോസ് ആപ്പ് സ്റ്റോര്‍ തുറക്കാം.

ഘട്ടം 2: മൈക്രോസോഫ്റ്റ് വിന്‍ഡോസ് ആപ്പ് സ്റ്റോറില്‍ വാട്ട്സ്ആപ്പ് ഡെസ്‌ക്ടോപ്പിനായി തിരയുക എന്നതാണ് അടുത്ത ഘട്ടം. ഇതിനായി മുകളിലെ സെര്‍ച്ച് ബാറില്‍ വാട്ട്സ്ആപ്പ് ഡെസ്‌ക്ടോപ്പ് എന്നു നല്‍കി സേര്‍ച്ച് ചെയ്യുക. ഓപ്ഷന്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞാല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ തുടങ്ങാന്‍ 'ഗെറ്റ്' ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഘട്ടം 3: ആപ്ലിക്കേഷന്‍ സജ്ജീകരിച്ച് വാട്ട്സ്ആപ്പ് ഡെസ്‌ക്ടോപ്പ് ഉപയോഗിക്കുക എന്നതാണ് മൂന്നാമത്തെ ഘട്ടം. ഇതിനായി നിങ്ങള്‍ ഫോണില്‍ വാട്ട്സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ വിശദാംശങ്ങള്‍ നല്‍കണം.

വാട്ട്സ്ആപ്പ് ഡെസ്‌ക്ടോപ്പ് ആപ്പ് ഇപ്പോഴും ബീറ്റ പതിപ്പിലാണ്, അതിനാല്‍ പ്രാരംഭ ഘട്ടത്തില്‍ ചില പ്രശ്നങ്ങളും ബഗുകളും പ്രതീക്ഷിക്കുന്നു. കൂടാതെ, വാട്ട്സ്ആപ്പ് ഡെസ്‌ക്ടോപ്പ് ഇപ്പോള്‍ സ്മാര്‍ട്ട്ഫോണില്ലാതെ ഉപയോഗിക്കാനാവില്ല. അതിനാല്‍, ഫോണില്ലാതെ നിങ്ങളുടെ പിസിയില്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, മള്‍ട്ടി-ഡിവൈസ് ലിങ്കിംഗ് വഴിയുള്ള വാട്ട്സ്ആപ്പ് വെബ് മാത്രമാണ് ഇപ്പോള്‍ നിങ്ങളുടെ ഏക ചോയ്‌സ്.
 

click me!