ചുറ്റും കനത്ത മഴ: പക്ഷെ ഈ കിണറിലെ വെള്ളം അപ്രത്യക്ഷമായി

By Web Team  |  First Published Aug 10, 2018, 6:50 PM IST

ഇന്നലെ വൈകുന്നേരം 5 മണിവരെ നിറഞ്ഞുനിന്നിരുന്ന കിണറിലെ വെള്ളമാണ് വളരെ പെട്ടെന്ന് താഴ്ന്ന്‌പോയത്. നിരവധി പേരാണ് കിണര്‍ കാണാന്‍ എത്തുന്നത്


കോഴിക്കോട്: കേരളമെങ്ങും കനത്ത മഴപെയ്യുന്നതിനിടയില്‍ ഒറ്റ രാത്രി കോഴിക്കോട് ഒരു കിണറിലെ വെള്ളം മുഴുവന്‍ അപ്രത്യക്ഷമായി. കോഴിക്കോട് പരിത്തിപ്പാറ വിഎം ഇസ്മായില്‍ സലീമിന്റെ വീട്ടിലെ കിണറിലെ വെള്ളമാണ് പെട്ടെന്ന് ഭൂമിക്കടിയിലേക്ക് താഴ്ന്ന് പോയത്. 

ഇന്നലെ വൈകുന്നേരം 5 മണിവരെ നിറഞ്ഞുനിന്നിരുന്ന കിണറിലെ വെള്ളമാണ് വളരെ പെട്ടെന്ന് താഴ്ന്ന്‌പോയത്. നിരവധി പേരാണ് കിണര്‍ കാണാന്‍ എത്തുന്നത്. ഈ കിണറിനു സമീപത്തുള്ള മറ്റ് കിണറുകളില്‍ നിറയെ വെള്ളം ഉണ്ട്. ചാലിയാറിനോട് ചേര്‍ന്ന് കിടക്കുന്ന ഈ ഭാഗത്തെ മിക്ക വീടുകളിലേക്കും വെള്ളം കയറിയിട്ടുണ്ട്.

Latest Videos

ചെറിയ ദ്വാരങ്ങളിലൂടെ വെള്ളം മുഴുവന്‍ ഭൂമിക്കടിയിലേക്ക് വലിഞ്ഞുപോകുന്ന പൈപ്പിങ്ങ് എന്ന പ്രതിഭാസമായിരിക്കാം ഇതെന്നാണ് ഭൂമിശാസ്ത്ര വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ സമീപ പ്രദേശങ്ങള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന സമയത്ത് പൈപ്പിങ് നടക്കാനുള്ള സാധ്യതയും ശാസ്ത്രകാരന്മാരെ ശങ്കയിലാക്കുന്നുണ്ട്. 

click me!