താരാപഥങ്ങളുടെ എണ്ണം കേട്ടു ഞെട്ടരുത്; രണ്ടു ലക്ഷം കോടി

By Web Desk  |  First Published Oct 15, 2016, 3:46 AM IST

അനന്തമജ്ഞാത അവര്‍ണ്ണനീയം ഈ ലോക ഗോളം തിരിയുന്ന മാര്‍ഗ്ഗമെന്ന് പണ്ട് കവി പാടിയത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് തെളിയിക്കുകയാണ് പ്രപഞ്ചത്തെ സംബന്ധിച്ച പുതിയ പഠനങ്ങള്‍. പ്രപഞ്ചത്തില്‍ ഗാലക്സികളുടെ (താരാപഥം) എണ്ണം സംബന്ധിച്ച ഇതുവരെയുണ്ടായിരുന്ന കണക്കുകള്‍ക്ക് തിരുത്തുമായി ശാസ്ത്രലോകത്തിന്‍റെ പുതിയ കണ്ടെത്തലുകള്‍.

കരുതിയതിനേക്കാളും 20 മടങ്ങില്‍ അധികം ഗാലക്സികള്‍ പ്രപഞ്ചത്തിലുണ്ടെന്നാണ്  പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ, ഹബ്ള്‍ സ്പേസ് ടെലിസ്കോപ് വഴിയുള്ള നിരീക്ഷണത്തിലൂടെ നിരവധി ഗാലക്സികളെ ഗവേഷകര്‍ തിരിച്ചറിഞ്ഞിരുന്നു. ഇതനുസരിച്ച്, പ്രപഞ്ചത്തില്‍ 10000 കോടി ഗാലക്സികള്‍ ഉണ്ടെന്നായിരുന്നു കണക്കാക്കിയിരുന്നത്. എന്നാല്‍ ഈ കണക്കാണ് ഒരു കൂട്ടം ഗവേഷകര്‍ തിരുത്തിയത്.

Latest Videos

ബ്രിട്ടനിലെ നോട്ടിങ്ഹാം സര്‍വകലാശാലയിലെ ക്രിസ്റ്റഫര്‍ കോണ്‍സലസിന്‍റെ നേതൃത്വത്തിലുള്ള ഗവേഷകസംഘത്തിന്‍റെതാണ് പുതിയ കണ്ടെത്തല്‍.  പ്രപഞ്ചത്തില്‍ രണ്ടു ലക്ഷം കോടി ഗാലക്സികള്‍ ഉണ്ടെന്നാണ് ഇവരുടെ കണക്ക്. അത്യാധുനിക ജ്യോതിശ്ശാസ്ത്ര ഉപകരണങ്ങളുടെ സഹായത്തോടെ, ഈ ഗാലക്സികളില്‍ പത്ത് ശതമാനത്തിന്‍റെ ചില ഭാഗങ്ങള്‍ മാത്രമേ നിരീക്ഷിക്കാനാവൂ എന്ന് ഗവേഷകര്‍ പറയുന്നു. അതായത് പ്രപഞ്ചത്തിലെ 90 ശതമാനം ഗാലക്സികളും നമ്മുടെ നിരീക്ഷണ വലയത്തിനും അപ്പുറമാണെന്നു ചുരുക്കം. ഗവേഷണ ഫലങ്ങള്‍ അസ്ട്രോണമിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

click me!