സ്മാർട്ട് ഫോണുകളുടെ രാജകുമാരൻ; വില 2.70 ലക്ഷം രൂപ

By Web Desk  |  First Published Aug 6, 2016, 9:08 AM IST

സ്മാർട്ട് ഫോണുകളുടെ രാജകുമാരൻ എന്ന് വിശേഷിപ്പിക്കുന്ന ആസ്റ്റര്‍ ഷെവറോണിന്‍റെ പുതിയ പതിപ്പ് പുറത്തിറങ്ങി. ഇന്ത്യയില്‍ വിപണിയില്‍ ഇല്ലാത്ത ഫോണിന്‍റെ വില 2.70 ലക്ഷം രൂപയ്ക്ക് അടുത്ത് വരും. ഡിസൈനും നിര്‍മ്മാണ വസ്തുക്കളുമാണ് ഈ ഫോണിന്‍റെ വില ഇത്രയും വര്‍ദ്ധിപ്പിക്കുവാന്‍ കാരണം. ഗ്രേഡ് 5 ടൈറ്റാനിയം ഉപയോഗിച്ചാണ് ഈ ഫോണിന്‍റെ ബോഡി നിര്‍മ്മിച്ചിരിക്കുന്നത്.

4.7 ഇഞ്ചാണ് ഷെവറോണിന്‍റെ സ്ക്രീന്‍ വലിപ്പം. സാപ്പിയർ ക്രിസ്റ്റൽ കൊണ്ട് ഇത് സംരക്ഷിച്ചിരിക്കുന്നു. ക്വാഡ് കോർ സ്നാപ് ഡ്രാഗണ്‍ 801 പ്രോസസറിലാണ് ഷെവറോണ്‍ അതിന്‍റെ പ്രവര്‍ത്തന കരുത്ത് തെളിയിക്കുന്നത്. 13 മെഗാ പിക്സലിന്‍റെ പിൻ ക്യാമറയാണ് ഫോണിനുള്ളത്.

Latest Videos

2 ജിബിയുടെ റാം ,64 ജിബിയുടെ മെമ്മറി സ്റ്റോറേജ് എന്നിവ മറ്റു സവിശേഷതകളാണ് .2275 എംഎഎച്ചാണ്  ബാറ്ററി ശേഷി. എന്തായാലും സാധാരണക്കാരെ ഉദ്ദേശിച്ചല്ല സ്മാര്‍ട്ട്ഫോണ്‍ ഇറങ്ങുന്നത്. മറ്റൊരു രസകരമായ കാര്യം വെര്‍ട്ടൂ എന്ന പ്രീമിയം ഫോണ്‍ കമ്പനിയാണ് ആസ്റ്റര്‍ ഷെവറോണ്‍ ഫോണുകളുടെ  നിര്‍മ്മാതാക്കള്‍. ഇന്നുവരെ ഇവര്‍ നിര്‍മ്മിച്ച ഫോണുകളില്‍ ഏറ്റവും വില കുറഞ്ഞ ഫോണ്‍ ആണ് ഇപ്പോള്‍ ഇറങ്ങിയിരിക്കുന്ന  ആസ്റ്റര്‍ ഷെവറോണി.

click me!