ട്വിറ്ററിലെ 'തെറി' പറച്ചിലുകാര്‍ക്ക് വരുന്ന വന്‍ പണി.!

By Web Team  |  First Published Oct 20, 2018, 4:46 PM IST

നിര്‍ബന്ധപൂര്‍വ്വം ട്വിറ്റര്‍ ഒരു ട്വീറ്റ് ഡിലീറ്റു ചെയ്തതാണോ, അതോ ഉപയോക്താവ് തനിയെ ഒരു പോസ്റ്റ് ശരിയല്ല എന്നു മനസിലായതിനാല്‍ സ്വയം മായ്ച്ചു കളഞ്ഞതാണോ എന്നത് ഇനി മനസിലാക്കാനാകും


ട്വിറ്ററില്‍ ആരെയും എന്ത് വിളിച്ച ശേഷം അത് ഡിലീറ്റ് ചെയ്താല്‍ രക്ഷപ്പെടാം എന്ന് ചിന്തിക്കേണ്ട. സ്ഥിരം പ്രശ്നക്കാരെ പൂട്ടാന്‍ പുതിയ സാങ്കേതികതയുമായി ട്വിറ്റര്‍ രംഗത്ത്. മറ്റുള്ളവര്‍ തെറിയുടെ പേരിലോ, മറ്റ് കാരണം മൂലമോ റിപ്പോര്‍ട്ടു ചെയ്ത ശേഷം ഡിലീറ്റു ചെയത് പോസ്റ്റുകള്‍ ഹൈ ലൈറ്റ് ചെയ്യുവനാണ് ട്വിറ്റര്‍ ഉദ്ദേശിക്കുന്നത്. ഇത് നേരത്തെ ചെയ്യേണ്ടാതായിരുന്നുവെന്നാണ് ഇപ്പോഴത്തെ അഭിപ്രായം.

നിര്‍ബന്ധപൂര്‍വ്വം ട്വിറ്റര്‍ ഒരു ട്വീറ്റ് ഡിലീറ്റു ചെയ്തതാണോ, അതോ ഉപയോക്താവ് തനിയെ ഒരു പോസ്റ്റ് ശരിയല്ല എന്നു മനസിലായതിനാല്‍ സ്വയം മായ്ച്ചു കളഞ്ഞതാണോ എന്നത് ഇനി മനസിലാക്കാനാകും. ട്വിറ്ററിന്‍റെ പെരുമാറ്റച്ചട്ടം ലംഘിച്ചു നടത്തിയ ട്വീറ്റുകള്‍ ഇനി ഹൈലൈറ്റ് ചെയ്യപ്പെടും. മോശം ട്വീറ്റ് ഡിലീറ്റു ചെയ്യുന്നതുവരെ അയാള്‍ക്ക് തങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കാനാകില്ല എന്നും ട്വിറ്റര്‍ പറയുന്നു. 

Latest Videos

undefined

ടിറ്ററിന്‍റെ കോഡ് ഓഫ് കോണ്‍ടാക്റ്റ് വഴി നിയമാവലി ലംഘിച്ചതിനാല്‍ ഈ ട്വീറ്റ് ലഭ്യമല്ല  എന്ന് എഴുതിക്കാണിക്കാനും, ഒപ്പം നിയമങ്ങളിലേക്ക് ഒരു ലിങ്ക് കൊടുക്കാനുമാണ് ട്വിറ്റര്‍ ഉദ്ദേശിക്കുന്നത്.  ഒരു പ്രശസ്തനായ ട്വീറ്റര്‍ ഉപയോക്താവ് ട്വീറ്റ് നടത്തിയ ശേഷം അതു ഡിലീറ്റു ചെയ്തു കഴിഞ്ഞാല്‍ മറ്റുള്ളവര്‍ക്ക് ഇപ്പോള്‍ അതു നീക്കം ചെയ്യാനുണ്ടായ സാഹചര്യമെന്താണ് എന്നറിയാനാവില്ല. 

ഇത് തങ്ങളുടെ ഉപയോക്താക്കളില്‍ കൂടുതല്‍  ഉത്തരവാദിത്വം കൊണ്ടുവരുമെന്ന് കമ്പനി കരുതുന്നു. അക്കൗണ്ട് ഉടമയുടെ പ്രൊഫൈലിലും, ട്വീറ്റ് കിടന്നിടത്തും 14 ദിവസത്തേക്ക് മോശം ട്വീറ്റ് നടത്തി എന്ന് എഴുതിക്കാണിക്കുന്നതാണ് പുതിയ രീതി. സാമൂഹ്യമാധ്യമങ്ങള്‍ക്കു വേണ്ട നിയമങ്ങള്‍ പരിഷ്‌കരിക്കപ്പെടേണ്ടവയാണ്. മറ്റു സാമൂഹ്യമാധ്യമങ്ങളും ഇതുപോലെയുള്ള മാറ്റങ്ങള്‍ ഭാവിയില്‍ കൊണ്ടുവന്നേക്കുമെന്നാണ് കരുതുന്നത്. 

click me!