ഇത് സ്മാര്‍ട്ട്ഫോണ്‍ തന്നെയോ?- ഞെട്ടിക്കുന്ന പ്രത്യേകതകളുമായി എംഐ മാക്സ്

By Web Desk  |  First Published May 13, 2016, 1:44 PM IST

ഷവോമി കഴിഞ്ഞദിനം പുറത്തിറക്കിയ സ്മാര്‍ട്ട്ഫോണിനെ സ്മാര്‍ട്ട്ഫോണ്‍ എന്ന് വിളിക്കാമോ എന്ന സംശയത്തിലാണ് ടെക് ലോകം. എംഐ മാക്സ് എന്ന പേരിലിറങ്ങിയ ഫോണിന്‍റെ സ്ക്രീന്‍ ഡിസ്പ്ലേ 6.44 ഇഞ്ച് വരും. ഡാര്‍ക് ഗ്രേ, ഗോള്‍ഡ്, സില്‍വര്‍ നിറങ്ങളില്‍ ഫോണ്‍ലഭ്യമാണ്. 

എന്നാല്‍ ഇന്ത്യന്‍ വില ഇപ്പോഴും തീര്‍പ്പായിട്ടില്ല. ഫോണിന് 3 ജിബി റാമും 32 ജിബി ഇന്‍റേണല്‍ സ്റ്റോറേജിലാണ് ബേസിക്ക് മാക്സ് മോഡല്‍ തുടങ്ങുന്നത് എങ്കിലും 128 ജിബി സ്റ്റോറേജ് വരെയുള്ള മോഡലിൽ എംഐ മാക്സ് ലഭിക്കും. 

Latest Videos

undefined

പ്രധാന ക്യാമറയുടെ ശേഷി 16 മെഗാപിക്‌സലാണ്. സെൽഫി ക്യാമറയ്ക്ക് 5 മെഗാപിക്സലാണ്. പ്രധാനമായും ഗെയിമിങ്ങ് പ്രേമികളെയും സിനിമ മൊബൈലിൽ കാണുന്നവരെയും ലക്ഷ്യമിട്ടാണ് പുതിയ ഹാൻഡ്സെറ്റ് ഷവോമി എംഐ മാക്സ് അവതരിപ്പിക്കുന്നത്.

അതിനാല്‍ തന്നെ 6.44 ഇഞ്ച് ഡിസ്പ്ലെ ഹാൻഡ്സെറ്റിൽ ഫുൾഎച്ച്ഡി സ്ക്രീൻ, സൺലൈറ്റ് മോഡ് തുടങ്ങി മികച്ച ഫീച്ചറുകളും ഷവോമി ഉൾപ്പെടുത്തിയിട്ടുണ്ട്. ഗെയിം പ്രേമികളെ തൃപ്തിപ്പെടുത്തണമെങ്കില്‍ അതില്‍ പ്രശ്നം സൃഷ്ടിക്കുക ബാറ്ററിയാണ്, ഇതിനു പരിഹാരവുമായാണ് എംഐ മാക്സ് വിപണിയിലെത്തുന്നത്. 4850 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയുമായാണ്. ഷവോമിയുടെ ഏറ്റവും ഉയര്‍ന്ന ബാറ്ററി ലൈഫുള്ള ഫോണ്‍ ആയിരിക്കും മാക്സ്.

ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് എമിറ്റർ എന്നി ഫീച്ചറുകളും മാക്സില്‍ ഉണ്ട്. ഇന്ത്യന്‍ വിപണിയില്‍ എപ്പോള്‍ എത്തും എന്നത് ഇതുവരെ ഷവോമി വ്യക്തമാക്കിയിട്ടില്ല.

 

click me!