എത്തിയെങ്കിലും. ഇത്തരത്തില്‍ മലയാളിയുടെ സോഷ്യല്‍ ഇടങ്ങളില്‍ പ്രോഫൈല്‍ പിക്ച്ചറായും, ഗുഡ്മോണിംഗും ശുഭദിനം എഴുതിയും, ഫോട്ടോ കമന്‍റായും ഒക്കെ പ്രചരിക്കുന്ന ചിത്രമാണ് കുസൃതിയോടെ നാവ് പുറത്തേക്ക് ഇട്ട് നോക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടിയുടേത്.
കൊച്ചി: സോഷ്യല്‍ മീഡിയയില്‍ എന്നും വൈറലാകുന്ന ചില ചിത്രങ്ങളുണ്ട്. കാലങ്ങളായി ആളുകള്‍ ചിലപ്പോള്‍ ആ ചിത്രങ്ങള്‍ ഉപയോഗിക്കും. അറ്റിറ്റ്യൂഡ് ബോയ് എന്ന ചിത്രം ഇപ്പോഴും ഉപയോഗിക്കുന്നവരുണ്ട്. ആ കുട്ടിക്ക് വയസ് കൗമരത്തില്‍ എത്തിയെങ്കിലും. ഇത്തരത്തില്‍ മലയാളിയുടെ സോഷ്യല്‍ ഇടങ്ങളില്‍ പ്രോഫൈല്‍ പിക്ച്ചറായും, ഗുഡ്മോണിംഗും ശുഭദിനം എഴുതിയും, ഫോട്ടോ കമന്‍റായും ഒക്കെ പ്രചരിക്കുന്ന ചിത്രമാണ് കുസൃതിയോടെ നാവ് പുറത്തേക്ക് ഇട്ട് നോക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടിയുടേത്.
2012 ല്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യേക്ഷപ്പെടാന്‍ തുടങ്ങിയ ഫോട്ടോ നിരവധി തവണ നമ്മുടെ ഒക്കെ സ്ട്രീമിലൂടെയും വാട്ട്സ്ആപ്പ് വഴിയും കടന്ന് പോയിട്ടുണ്ട്. ഫേസ്ബുക്കിന് പുറത്തും ചിത്രം ഹിറ്റായിരുന്നു. ചില സ്ഥലങ്ങളില്‍ ബസുകളിലും, ഓട്ടോകളിലും ഈ പെണ്‍കുട്ടിയുടെ ചിത്രം ഇടം പിടിച്ചു
undefined
എന്നാല്‍ ആരാണ് ഈ കുട്ടി. ഒടുവില്‍ ആ കണ്ടെത്തല്‍ നടന്നിരിക്കുന്നു. രൂപേഷ് അഞ്ചുമന എന്ന വ്യക്തിയുടെ മകള്‍ നിരഞ്ജനയുടെ ചിത്രമാണിത്. ബംഗലൂരുവിലെ നാഷണല്‍ ഏയറോസ്പൈസ് ലാബില്‍ ജീവനക്കാരനാണ് ഇദ്ദേഹം.വീട്ടില്‍ നീരു എന്ന് വിളിക്കുന്ന നിരഞ്ജനയ്ക്ക് ഇപ്പോള്‍ തന്‍റെ ചിത്രം ഇത്രയും വൈറലായതില്‍ സന്തോഷം മാത്രമേ ഉള്ളുവെന്ന് അച്ഛന്‍ രൂപേഷ് എഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.
ഈ ഫോട്ടോയുടെ രഹസ്യം ലോകം അറിഞ്ഞത് ഞാനെടുത്ത ഫോട്ടോകള്‍ എന്ന ഗ്രൂപ്പില്‍ നടത്തിയ ഒരു പോസ്റ്റോടെയാണ്. അനവധിപ്പേര്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്ന ഈ ഗ്രൂപ്പില്‍ രൂപേഷ് ഞാനെടുത്ത മകളുടെ ഫോട്ടോ എന്ന പേരില്‍ പോസ്റ്റ് ചെയ്തു. ഇത് ഒരു ട്രോള്‍ പോലെ എടുത്തെങ്കിലും പിന്നീട് കാര്യങ്ങള്‍ വ്യക്തമായി. കുട്ടിയുടെ ഇപ്പോഴത്തെ ഫോട്ടോയും പോസ്റ്റ് ചെയ്താണ് രൂപേഷ് മറുപടി നല്‍കിയത്.
ഇതോടെ ഈ പുതിയ കണ്ടെത്തലിനെ സോഷ്യല്‍ മീഡി ഏറ്റെടുത്തു. ആ ഫോട്ടോയിലെ കുട്ടിയുടെ അച്ഛൻ ഞാനാണെന്ന് തെളിയിക്കാനായി ഒരാളു ഇത്ര കഷ്ടപ്പെട്ടിട്ടുണ്ടാവില്ല.. ഫെയ്സ്ബുക്കിലെ ഒരുപാട് അശ്വതി അച്ചുമാരുടേയും ഗുഡ് മോണിങ്ങ് ചേർത്തു വരുന്ന ആശംസകളിലൂടേയുമൊക്കെ നമ്മുക്ക് പരിചിതയായ ആ കുഞ്ഞു സുന്ദരിക്കുട്ടിയുടെ ഫോട്ടോ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.