സ്‌നാപ്ചാറ്റ് വീഡിയോ റെക്കോര്‍ഡ് കണ്ണട

By Web Desk  |  First Published Sep 26, 2016, 3:51 AM IST

സ്‌നാപ്ചാറ്റ് വീഡിയോ റെക്കോര്‍ഡ് ചെയ്യാനാകുന്ന കണ്ണട പുറത്തിറക്കി. പത്ത് സെക്കന്‍റ് വരെയുള്ള വീഡിയോ റെക്കോര്‍ഡ് ചെയ്യാം. കമ്പനി സിഇഒ ഇവാന്‍ സ്‌പൈജലാണ് വീഡിയോ റെക്കോര്‍ഡ് ചെയ്യുന്ന കണ്ണടയെക്കുറിച്ച് അറിയിച്ചത്. ഏതാണ്ട് 8,672 രൂപ വിലവരുന്ന കണ്ണടയില്‍ 115 ഡിഗ്രി ആംഗിള്‍ ലെന്‍സുണ്ട്. 10 സെക്കന്‍ഡ് വരെയുള്ള വീഡിയോ ഇത് റെക്കോര്‍ഡ് ചെയ്യും. 

വീഡിയോ റെക്കോര്‍ഡു ചെയ്യുന്നതിന് കണ്ണടയിലുള്ള ബട്ടണില്‍ ടാപ്പുചെയ്യണം. ഓരോ തവണയും ടാപ്പുചെയ്ത് റെക്കോര്‍ഡ് ചെയ്യുന്ന വീഡിയോകള്‍ വ്യത്യസ്ത ഫയലുകളായി സംഭരിക്കപ്പെടും. ഈ വീഡിയോകള്‍ സ്മാര്‍ട്ട് ഫോണിലേക്ക് ഷെയര്‍ ചെയ്യാമെന്നാണ് റിപ്പോര്‍ട്ട്. ഒരു വലിപ്പത്തിലുളള കറുപ്പ്, ഇളംപച്ച നിറങ്ങളിലാണ് കണ്ണട ലഭിക്കുക. ഇന്‍സ്റ്റന്‍റ് വീഡിയോ ചാറ്റ് ആപ്പായ സ്‌നാപ്ചാറ്റ്, സ്‌നാപ് ഐഎന്‍സി എന്ന പേരിലേക്ക് മാറ്റിയിരുന്നു. 

Latest Videos

നേരത്തെ സ്‌നാപ്ചാറ്റ് മാത്രമായിരുന്നു തങ്ങളുടെ ഏക ഉല്‍പ്പന്നമെങ്കിലും ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണത്തിന്‍റെ ഭാഗമായിട്ടാണ് സ്‌നാപ് ഐഎന്‍സി എന്ന് പേര് മാറ്റിയതെന്ന് സിഇഒ ഇവാന്‍ സ്‌പൈജല്‍ കമ്പനിയുടെ ഔദ്യോഗിക ബ്ലോഗില്‍ എഴുതി.

click me!