വിരലുകളുടെ നീളം പറയും നിങ്ങളുടെ ലൈംഗിക താല്‍പര്യങ്ങള്‍

By Web Team  |  First Published Oct 25, 2018, 9:30 AM IST

പഠനത്തില്‍ ഇരട്ട പെണ്‍കുട്ടികളില്‍ ഇവരുടെ കൈവിരലിന്‍റെ നീളത്തിലുണ്ടാകുന്ന വ്യത്യാസത്തിനനുസരിച്ച് അവരുടെ ലൈംഗിക താത്പര്യങ്ങളും വ്യത്യസ്തമാണെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്


ലണ്ടന്‍: ഒരു വ്യക്തിയുടെ ലൈംഗിക താല്‍പ്പര്യത്തെ വിരലിന്‍റെ നീളം സ്വാധീനിക്കുന്നുവെന്ന് പഠനം. ബ്രിട്ടനിലെ എസെക്സ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇത്തരം ഒരു പഠനത്തിന് പിന്നില്‍. 18 ജോഡി ഇരട്ട പെണ്‍കുട്ടികള്‍ക്കും 14 ജോഡി ആണ്‍കുട്ടികള്‍ക്കിടയിലുമാണ് ശാസ്ത്രീയ പഠനം നടത്തിയത്. ഇവരുടെ കൈകളുടെ നീളം, ചൂണ്ടുവിരലിന്‍റെയും മോതിര വിരലിന്‍റെയും നീളം എന്നിവയാണ് പഠന വിധേയമാക്കിയത്. 

പഠനത്തില്‍ ഇരട്ട പെണ്‍കുട്ടികളില്‍ ഇവരുടെ കൈവിരലിന്‍റെ നീളത്തിലുണ്ടാകുന്ന വ്യത്യാസത്തിനനുസരിച്ച് അവരുടെ ലൈംഗിക താത്പര്യങ്ങളും വ്യത്യസ്തമാണെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. പഠനവിധേയമാക്കിയ ഇരുവിഭാഗങ്ങളിലും പുരുഷ ഹോര്‍മോണിന്റെ സാന്നിദ്ധ്യം കൂടുതലായി കണ്ടെത്തിയതായും പഠനത്തില്‍ വ്യക്തമാക്കുന്നു. 

Latest Videos

undefined

കൈകളും കൈയിലെ ചൂണ്ടുവിരലിന്റെയും മോതിര വിരലിന്റെയും നീളം ഓരോ വ്യക്തിയുടേയും ലൈംഗികത എന്താണെന്ന് വ്യക്തമാക്കുമെന്നാണ് പഠനം പറയുന്നത്.  പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് ബൈസെക്ഷ്വല്‍ അല്ലെങ്കില്‍ സ്വവര്‍ഗാനുരാഗിയാകാന്‍ സാധ്യതകള്‍ നിര്‍ണയിക്കുന്നത്. 

ഈ ഹോര്‍മോണ്‍ നിലകളും വിരലുകളുടെ നീളത്തിലുണ്ടാകുന്ന വ്യത്യാസവും അവരുടെ ലൈംഗികതയുടെ സൂചന നല്‍കുന്നുവെന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്.

2011 ല്‍ യൂണിവേഴ്സിറ്റി ഫ്ലോറിഡയില്‍ നടത്തിയ ഒരു പഠനവും ഇത്തരത്തിലുള്ള സാധ്യതകള്‍ തെളിയിച്ചിരുന്നു. വിരലുകളുടെ നീളം സ്പേം കൗണ്ട്, അഗ്രഷന്‍, സംഗീതത്തിലുള്ള അഭിരുചി, ലൈംഗിക താല്‍പ്പര്യം, കായിക ക്ഷമത,ഓട്ടിസം, ഡിപ്രഷന്‍ എന്നിവയെ സ്വദീനിക്കുന്നു എന്നതിനുള്ള ശാസ്ത്രീയ വിശദീകരണമാണ് അന്ന് നടത്തിയ പഠനത്തില്‍ ലഭിച്ചത്. ഷെന്‍ഹ്യുയി ഷിന്‍ഗ്, മാര്‍ട്ടിന്‍ കോന്‍ എന്നീ ഗവേഷകരാണ് അന്ന് പഠനം നടത്തിയത്.

click me!