10 സെക്കന്റില്‍  ഫുള്‍ എച്ച്.ഡി സിനിമ കോപ്പി ചെയ്യാം... പുത്തന്‍ യു.എഫ്.എസ് കാര്‍ഡുമായി സാംസങ്

By പി.ടി മില്‍ട്ടണ്‍  |  First Published Jul 7, 2016, 1:32 PM IST

ഹൈ ക്വാളിറ്റി വിഡിയോയും ഗെയിംസുമൊക്കെ കോപ്പി ചെയ്യാനായി കംപ്യൂട്ടറിന് മുന്നിലുള്ള കാത്തിരിപ്പിന് വിട. മിന്നല്‍ വേഗത്തില്‍ ഫയലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാനാകുന്ന പുത്തന്‍ എസ്.ഡി കാര്‍ഡുകള്‍ സാംസങ് അവതരിപ്പിച്ചു. യൂണിവേഴ്‌സല്‍ ഫ്ളാഷ് സ്റ്റോറേജ് അഥവാ യു.എഫ്.എസ് എന്ന ചുരുക്കപ്പേരിലാണ്  സാംസങ് പുതിയ കാര്‍ഡ് വിപണിയില്‍ ഇറക്കിയിരിക്കുന്നത്. 

32,64,128,256 ജിഗാബൈറ്റ് കാര്‍ഡുകളാണ്  പുറത്തിറക്കിയിരിക്കുന്നത്. ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കാര്‍ഡുകളേക്കാള്‍ അഞ്ചുമടങ്  വേഗതയുള്ള യു.എഫ്.എസ് കാര്‍ഡിന് ഒരു സെക്കന്‍ഡില്‍ 530  മെഗാബൈറ്റ്സ് വരെ വേഗത ലഭിക്കും എന്നാണ് കമ്പിനിയുടെ അവകാശവാദം. അതായത് 5GB ഉള്ള ഒരു ഫുള്‍ എച്ച്.ഡി സിനിമ റീഡ് ചെയ്യാന്‍ 10 സെക്കന്‍ഡ് മതി.  നിലവിലുള്ള യു.എച്ച്.എസ് വണ്‍ മെക്രോ എസ്.ഡി കാര്‍ഡില്‍ എച്ച്.ഡി സിനിമ  റീഡ് ചെയ്യാന്‍ ഏകദേശം  50 സെക്കന്‍ഡ് വേണ്ടിവരും.  

Latest Videos

undefined

റൈറ്റിംഗ് സ്‌പീഡിന്റെ കാര്യത്തിലും അത്ഭുതാവഹമായ വാര്‍ത്തകളാണ് സാംസങില്‍ നിന്നും കേള്‍ക്കുന്നത്.  ഒരു സെക്കന്റില്‍ 170 മെഗാബൈറ്റ് സ്‌പീഡാണ്  അതായത് ഇപ്പോള്‍ വിപണിയില്‍ ലഭ്യമായിട്ടുള്ള കാര്‍ഡുകളേക്കാള്‍ ഏകദേശം അഞ്ചിരട്ടി വേഗതയില്‍  കോപ്പി ചെയ്യാന്‍ സാധിക്കും.


കാഴ്ചയില്‍ ഒരു microSD കാര്‍ഡിന് സമാനമായുള്ള ഡിസൈന്‍ ആണെകിലും ഇതിലെ പിന്നുകള്‍ അവയില്‍ നിന്നു ഏറെ വ്യത്യസ്തമാണ്.  പതിനായിരം രൂപക്ക് വരെ 4K റെസലൂഷന്‍ ഉള്ള ക്യാമറകളും, UHD സിനിമകളും 360digree VR ഗാഡ്‌ജെറ്റുകളുമെല്ലാം ഉള്ള വിപണിയില്‍ തങ്ങളുടെ കാര്‍ഡുകള്‍ ചൂടപ്പം പോലെ വിറ്റുപോകുമെന്നാണ് സാംസങിന്റെ കണക്കു കൂട്ടല്‍.

click me!