ഗ്യാലക്സി എസ്8 പ്ലസിന്‍റെ പ്രത്യേകതകള്‍ പുറത്ത്

By Web Desk  |  First Published Feb 13, 2017, 8:23 AM IST

മാര്‍ച്ച് 29ന് വിപണിയില്‍ എത്തുന്ന ഗ്യാലക്സി എസ്8 പ്ലസിന്‍റെ പ്രത്യേകതകള്‍ പുറത്ത്. 6.2 ഇഞ്ച് സ്ക്രീന്‍ വലിപ്പമുള്ളതായിരിക്കും പ്ലസ് പതിപ്പ് സ്നാപ് ഡ്രാഗണ്‍ 835 പ്രോസ്സസറിലായിരിക്കും. 4ജിബി റാം ആയിരിക്കും ഫോണിന്‍റെ മറ്റൊരു പ്രത്യേകത, എന്നാല്‍ ഇത് 6 ജിബിയാക്കിയുള്ള ഒരു മോഡലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. ഇതിനോടൊപ്പം 64 ജിബി ഇന്‍ബില്‍ട്ട് മെമ്മറിയും ഫോണിനുണ്ടാകും. ഈ ശേഖരണ ശേഷി എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബിവരെ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. 

ഹോം ബട്ടണ്‍ ഇല്ലാതെയായിരിക്കും എസ്8 എത്തുക എന്നാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്. സാംസങ്ങിന്‍റെ മുഖ്യ എതിരാളികളായ ആപ്പിള്‍ ഐഫോണില്‍ ഹോം ബട്ടണ്‍ ഒഴിവാക്കുവാന്‍ ആലോചിക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടയിലാണ് സാംസങ്ങ് എസ്8 ഹോം ബട്ടണ്‍ ഒഴിവാക്കുന്നു എന്ന ശക്തമായ സൂചന ലഭിക്കുന്നത്. പക്ഷെ ഈ വാര്‍ത്തയ്ക്ക് ഇതുവരെ സ്ഥിരീകരണമില്ല.

Latest Videos

undefined

ഫിംഗര്‍പ്രിന്‍റ് സ്കാനര്‍ ഉള്‍പ്പെടുത്തിയാണ് ഫോണ്‍ എത്തുന്നത്. ഒപ്പം ഐറീസ് സ്കാനറും ഫോണിന് കാണും. 12 എംപിയാണ് പിന്നിലെ ക്യാമറയുടെ ശേഷി. പതിവില്‍ നിന്ന് വിരുദ്ധമായി പിറകിലെ ക്യാമറയുടെ സ്ഥാനത്തിന് വ്യത്യസ്തമുണ്ട്. 3.5എംഎം ഓഡിയോ ജാക്ക് ഇപ്പോള്‍ ചോര്‍ന്നിരിക്കുന്ന എസ്8 ന്‍റെ ഫോണിലുണ്ട്.

ഇപ്പോള്‍ വിപണിയിലുള്ള എസ് ഫ്ലാഗ്ഷിപ്പ് മോഡലിനേക്കാള്‍ ഗ്രാഫിക്സില്‍ 23 ശതമാനവും, ബാറ്ററി ശേഷിയില്‍ 20 ശതമാനവും അധിക പ്രകടനം സാംസങ്ങ് ഗ്യാലക്സി എസ്8 നടത്തുമെന്നാണ് സാംസങ്ങ് വക്താവ് പ്രമുഖ ടെക് സൈറ്റിനോട് അനൗദ്യോഗികമായി അറിയിച്ചിരിക്കുന്നത്. 8 എംപിയാണ് എസ്8 ന്‍റെ മുന്നിലെ ക്യാമറ. ഇതോടൊപ്പം ആപ്പിളിന്‍റെ സിരീ, ഗൂഗിളിന്‍റെ നൗ എന്നിവയെ കിടപിടിക്കുന്ന വോയ്സ് അസിസ്റ്റന്‍റ് ബിക്സ്ബൈ ഫോണിലുണ്ടാകും എന്നാണ് സൂചന.

click me!