ആഫ്രിക്കയെ കളിയാക്കുന്നവര്‍ അറിയുന്നുണ്ടോ കെനിയയിലെ 5ജി വിപ്ലവം; 47 കൗണ്ടിയിലും നെറ്റ്‌വര്‍ക്ക്

By Web Team  |  First Published Aug 17, 2024, 12:09 PM IST

കെനിയ സര്‍ക്കാരിന് ഓഹരിയുള്ള കമ്പനിയാണ് ഈ പുരോഗതിക്ക് പിന്നില്‍ 


നെയ്‌റോബി: ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ സഫാരികോമിന്‍റെ 5ജി വിന്യാസം പുരോഗമിക്കുന്നു. കെനിയയിലെ 47 കൗണ്ടിയിലും 5ജി നെറ്റ്‌വര്‍ക്ക് ലഭ്യമാക്കിയതായി രാജ്യത്തെ പ്രധാന ടെലികോം സേവനദാതാക്കളായ സഫാരികോം അറിയിച്ചതായി ടെലികോംടോക് റിപ്പോര്‍ട്ട് ചെയ്തു. കെനിയയിലെ ഏറ്റവും വലിയ 5ജി സേവനദാതാക്കളാണ് സഫാരികോം. കെനിയ സര്‍ക്കാരിന് 35 ശതമാനം ഓഹരിയുള്ള കമ്പനിയാണ് സഫാരികോം. 

കെനിയയില്‍ ഇതിനകം 1,114 ഫൈവ്ജി സൈറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ട് എന്നാണ് സഫാരികോമിന്‍റെ അവകാശവാദം. കെനിയയില്‍ ആദ്യമായി 5ജി നെറ്റ്‌വര്‍ക്ക് 2022 ഒക്ടോബറില്‍ അവതരിപ്പിച്ച കമ്പനിയാണ് സഫാരികോം. 5ജി വ്യാപനം കെനിയയിലെ വ്യവസായത്തിനും ഡിജിറ്റല്‍ ഇക്കോണമിക്കും ഗുണകരമാകും എന്ന് സഫാരികോം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. കെനിയക്ക് പുറത്തേക്ക് ബിസിനസ് സ്വപ്നങ്ങള്‍ വ്യാപിപ്പിക്കാനാണ് ഇപ്പോള്‍ കമ്പനിയുടെ ശ്രമം. 2030ഓടെ ആഫ്രിക്കയിലെ ഏറ്റവും വലിയ പര്‍പ്പസ്-ലെഡ് ടെക്‌നോളജി കമ്പനിയായി മാറാന്‍ സഫാരികോം ലക്ഷ്യമിടുന്നു. 5ജി വ്യാപനം ഗെയിമിംഗ്, സ്‌മാര്‍ട്ട് വെയര്‍ഹൗസിംഗ്, ടെലിമെഡിസിന്‍ തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ അവസരം തുറക്കും എന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. 

Latest Videos

undefined

നെയ്‌റോബി ആസ്ഥാനമായിട്ടുള്ള സഫാരികോം കെനിയയിലെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷന്‍ സേവനദാതാവാണ്. മൊബൈല്‍ നെറ്റ്‌വര്‍ക്ക്, ഫൈബര്‍ കണക്ഷന് പുറമെ മൊബൈല്‍ മണി ട്രാന്‍സ്ഫര്‍ (M-Pesa), ഇ-കൊമേഴ്‌സ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഡാറ്റ, മ്യൂസിക് സ്ട്രീമിംഗ്, എസ്എംഎസ് തുടങ്ങിയ മേഖലകളിലും സഫാരികോം സജീവമാണ്. 2ജി, 3ജി, 4ജി, 5ജി നെറ്റ്‌വര്‍ക്കിലൂടെ 97 ശതമാനം കെനിയക്കാരിലും സഫാരികോം സാന്നിധ്യമറിയിച്ചിട്ടുണ്ട്. അഞ്ചരലക്ഷത്തിലേറെ കുടുംബങ്ങളും ബിസിനസ് സ്ഥാപനങ്ങളും സഫാരികോമിന്‍റെ അതിവേഗ ഇന്‍റര്‍നെറ്റ് ഫൈബര്‍ കണക്ഷന്‍ ഉപയോഗിക്കുന്നു. 780,000 ആക്‌ടീവ് 5ജി സ്‌മാര്‍ട്ട്ഫോണുകള്‍ കെനിയയിലുണ്ട് എന്നാണ് കണക്ക്.  

Read more: ഗൂഗിള്‍ പല കഷണങ്ങളായി ചിതറുമോ? കുത്തക അവസാനിപ്പിക്കാന്‍ യുഎസ് കടുംകൈക്ക് ഒരുങ്ങുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!