ബാറ്ററി തകരാർ പരിഹരിച്ച് സെപ്റ്റംബർ 21ന് വാങ്ങിയ ഫോണാണ് തീപിടിച്ചതെന്ന് സൗത്ത് വെസ്റ്റ് എയർലൈൻസ് വക്‌താവ് ബ്രയൻ ഗ്രീൻ അറിയിച്ചു. ഇതേതുടർന്നു മുൻ കരുതൽ നടപടിയായി വിമാനജീവനക്കാർ യാത്രക്കാരേയും പ്രധാന വാതിലൂടെ പുറത്തെത്തിച്ച ശേഷം പുക ഇല്ലാതാക്കുകയായിരുന്നു.
ഫോണിന്‍റെ പാക്കേജിൽ നിർമാണത്തകരാർ പരിഹരിച്ച മൊബൈലാണെന്ന് സൂചിപ്പിക്കാൻ സാംസങ്ങ് നൽകിയ കറുത്ത അടയാളവും ഉണ്ടായിരുന്നതായി ബ്രയൻ ഗ്രീൻ പറഞ്ഞു. ബാറ്ററി നിർമാണത്തിലുണ്ടായ അത്യപൂർവ തകരാറാണ് ഫോൺ പൊട്ടിത്തെറിക്കാൻ കാരണമായിരുന്നതെന്നാണ് നേരത്തെ സാംസങ്ങ് കമ്പനി വിശദീകരിച്ചിരുന്നത്.
ബാറ്ററിയിലെ ആനോഡും കാഥോഡും തമ്മിൽ കൂട്ടിമുട്ടിയതാണ് ഫോൺ പൊട്ടിത്തെറിക്കാൻ കാരണം. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ വന്നതോടെ നോട്ട് 7 വിപണിയിൽ നിന്ന് പിൻവലിക്കുകയായിരുന്നു.