തങ്ങളുടെ ലാഭം ഉപയോഗിക്കുന്ന കമ്പനികളെ വിലയിരുത്തുന്ന ഫോർച്യൂണിന്റെ "ചേഞ്ച് ദ വേൾഡ്' പട്ടികയിലാണ് ജിയോ ഒന്നാമതായത്.
ദില്ലി: "ലോകത്തെ മാറ്റിയവരു'ടെ പട്ടികയിൽ റിലയൻസ് ജിയോ ഒന്നാമത്. സാമൂഹികപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി തങ്ങളുടെ ലാഭം ഉപയോഗിക്കുന്ന കമ്പനികളെ വിലയിരുത്തുന്ന ഫോർച്യൂണിന്റെ "ചേഞ്ച് ദ വേൾഡ്' പട്ടികയിലാണ് ജിയോ ഒന്നാമതായത്.
അമേരിക്കൻ ഫാർമ കമ്പനിയായ മെർക്കിനെയും ബാങ്ക് ഓഫ് അമേരിക്കയെയും പിന്തള്ളിയാണ് ജിയോയുടെ മുന്നേറ്റം.ഇതുവരെ 21 കോടിയിൽപരം വരിക്കാരുമായി മുന്നേറുന്ന ജിയോ ലാഭക്കണക്കുകൾ പുറത്തുവിട്ടുതുടങ്ങിയത് ഫോർച്യൂൺ വിലയിരുത്തി.
ഇന്ത്യയിലെ പൊതുജനത്തിന് ഡിജിറ്റൽ ഓക്സിജൻ ആണ് അംബാനി നല്കുന്നത്. ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിലെ ജനങ്ങൾക്ക് രണ്ടു വർഷം മുന്പുവരെ മതിയായ ഓക്സിജൻ ലഭിച്ചിരുന്നില്ലെന്നും ഫോർച്യൂൺ അഭിപ്രായപ്പെട്ടു.