ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ലാപ്‌ടോപ്പ്

By Web Desk  |  First Published Aug 6, 2016, 3:37 AM IST

ഹൈദരബാദ്: ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ലാപ്‌ടോപ്പ് പുറത്തിറക്കി. തെലുങ്കാന ഐ.ടി മന്ത്രി കെ.ടി രാമറാവു ആണ് ലാപ്‌ടോപ്പ് അവതരിപ്പിച്ചത്. ഹാര്‍ഡ്‌വെയര്‍ നിര്‍മ്മാതാക്കളായ ആര്‍ഡിപിയാണ് ഈ വിലകുറഞ്ഞ ലാപ്‌ടോപ്പിന് പിന്നില്‍. ആര്‍ഡിപി തിന്‍ബുക്ക് അള്‍ട്രാ സ്ലിം ലാപ്‌ടോപ്പിന് വെറും 9,999 രൂപയാണ് വില. ഈ വര്‍ഷം 30,000 മുതല്‍ 40,000 വരെ ലാപ്‌ടോപ്പുകള്‍ വില്‍ക്കുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ആര്‍ഡിപി വര്‍ക്ക്‌സ്‌റ്റേഷന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ വിക്രം റെദ്‌ലപിള്ളയ് പറഞ്ഞു.

14.1 ഇഞ്ച് ലാപ്‌ടോപ്പ് വിന്‍ഡോസ് 10 ലാണ് പ്രവര്‍ത്തിക്കുന്നത്. കുറഞ്ഞ വലയില്‍ ലാപ്‌ടോപ്പ് വാങ്ങാന്‍ ഉദ്ദേശിക്കുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ ലാപ്‌ടോപ്പ് അവതരിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി പറയുന്നു. 1.4 കിലോയാണ് ആര്‍ഡിപി തിന്‍ബുക്കിന്‍റെ വില. 

Latest Videos

undefined

ഇന്‍റല്‍കോര്‍ പ്രേസസറിലാണ് പ്രവര്‍ത്തനം രണ്ട് ജി.ബി റാമാണ് ലാപ്‌ടോപ്പിനുള്ളത്. 32 ജിബി സ്‌റ്റോറേജ് ഉണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെ വര്‍ദ്ധിപ്പിക്കാവുന്ന മെമ്മറിയും ഉണ്ട്. 14.1 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലേയാണ് ലാപ്‌ടോപ്പിനുള്ളത്.  10000 എം.എഎച്ച് ബാറ്ററിയാണ് കമ്പനി നല്‍കിയിരിക്കുന്നത്. 8.5 മണിക്കൂര്‍ ബാറ്ററി ശേഷി കമ്പനി അവകാശപ്പെടുന്നു.

 

click me!