സൗരയൂഥത്തിൽ ഒമ്പതാം ഗ്രഹത്തിന്റെ സാന്നിധ്യം; പുതിയ വെളിപ്പെടുത്തൽ

By Web Team  |  First Published Oct 2, 2018, 11:44 PM IST

സൂര്യനു ചുറ്റും പരിക്രമണം പൂർത്തിയാക്കുന്നതിന് 40,000 വർഷം എടുക്കുന്ന പ്ലാനെറ്റ് എക്സ് ഭൂമിയേക്കാള്‍ 10 മടങ്ങ് വലിപ്പത്തിലും നെപ്ട്യൂണില്‍ നിന്ന് സൂര്യനിലേക്കുള്ള ദൂരത്തേക്കാള്‍ 20 മടങ്ങ് അകലത്തിലുമാണ് സ്ഥിതി ചെയ്യുന്നത് എന്നാണ് വെളിപ്പെടുത്തല്‍. 


ടോക്കിയോ: പ്യൂട്ടോയെ ഗ്രഹങ്ങളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കിയതോടെ മനുഷ്യ കണക്കില്‍ എട്ട് ഗൃഹങ്ങള്‍ മാത്രമേ സൗരയൂഥത്തിലുള്ളൂ. എന്നാൽ നമ്മുടെ കണ്ണില്‍ പെടാതെ ഒരു ഒമ്പതാം ഗ്രഹം സൗരയൂഥത്തിലുണ്ടെന്ന കണ്ടുപിടിത്തവുമായി എത്തിയിരിക്കുകയാണ് ബഹിരാകാശ നിരീക്ഷകര്‍. പ്ലാനെറ്റ് എക്സ് (PLANET X) എന്ന് പേരിട്ടിരിക്കുന്ന ഈ ​ഗ്രഹം ചെറുതും തണുത്ത ആവരണത്താൽ മൂടപ്പെട്ടിരിക്കുന്നതുമാണ്.

സൂര്യനു ചുറ്റും പരിക്രമണം പൂർത്തിയാക്കുന്നതിന് 40,000 വർഷം എടുക്കുന്ന പ്ലാനെറ്റ് എക്സ് ഭൂമിയേക്കാള്‍ 10 മടങ്ങ് വലിപ്പത്തിലും നെപ്ട്യൂണില്‍ നിന്ന് സൂര്യനിലേക്കുള്ള ദൂരത്തേക്കാള്‍ 20 മടങ്ങ് അകലത്തിലുമാണ് സ്ഥിതി ചെയ്യുന്നത് എന്നാണ് വെളിപ്പെടുത്തല്‍. യൂണിവേഴ്സിറ്റി ഓഫ് ടോക്കിയോയിലെ ബഹിരാകാശ നിരീക്ഷകരാണ് ഈ ഗ്രഹത്തെ കുറിച്ച് വെളിപ്പെടുത്തിയത്. സൗരയൂഥത്തെക്കുറിച്ച് ഇന്ന് ലഭിക്കുന്ന എല്ലാ ചിത്രങ്ങളും ഇത്തരത്തില്‍ ഒരു ഗ്രഹത്തിന്‍റെ സാന്നിധ്യത്തെക്കുറിച്ച് സൂചന നല്‍കുന്നുണ്ട്. 

Latest Videos

undefined

2016 ല്‍ തന്നെ സൗരയൂഥത്തില്‍ പ്യൂട്ടോയ്ക്ക് അപ്പുറം ഒരു ഗ്രഹമുണ്ടെന്ന അനുമാനങ്ങള്‍ ശാസത്രലോകത്ത് ഉണ്ട്. 2015 TG387 എന്നറിയപ്പെടുന്ന ഈ ​ഗ്രഹം ഭൂമിയിൽനിന്നും സൂര്യനിലേക്കുള്ള ദൂരത്തേക്കാളും 80 മടങ്ങ് അകലെയാണ്. 

സൗരയൂഥത്തിന്‍റെ അറ്റമായി വിശേഷിപ്പിക്കുന്ന ക്യൂപ്പര്‍ ബെല്‍ട്ടില്‍ ഒരു ശീതവസ്തുവിന്‍റെ സാന്നിധ്യം അനുഭവപ്പെടുന്നതായി പല ബഹിരാകാശ ചിത്രങ്ങളും മുന്‍പ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഒന്‍പതാം ഗ്രഹം എന്ന ആശയം ഉരുത്തിരിയുന്നത്.  

click me!