10,000 രൂപ സംഭാവനയായി നല്‍കി; ട്വിറ്ററില്‍ തെറി കേട്ട് പേടിഎം മുതലാളി

By Web Team  |  First Published Aug 20, 2018, 6:19 PM IST

ഇയാള്‍ തന്നെയാണ് പണം സംഭാവന നല്‍കിയ കാര്യം ട്വിറ്ററില്‍ കൂടി പങ്കുവച്ചത്. ഇതോടെ വന്‍പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്നുണ്ട്. 


മുംബൈ: പ്രളയം ബാധിച്ച് വലയുന്ന കേരളത്തിന്‍റെ ദുരിതാശ്വാസനിധിയിലേക്ക് 10,000 രൂപ നല്‍കി ഓണ്‍ലൈന്‍ പണമിടപാട് പ്ലാറ്റ്‌ഫോമായ പെടിഎം മുതലാളി വിജയ് ശേഖര്‍ ശര്‍മ്മ. ഇയാള്‍ തന്നെയാണ് പണം സംഭാവന നല്‍കിയ കാര്യം ട്വിറ്ററില്‍ കൂടി പങ്കുവച്ചത്. ഇതോടെ വന്‍പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്നുണ്ട്. പേടിഎം വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ശേഖരിക്കാനുള്ള പേടിഎം വിന്‍ഡോയ്ക്ക് വേണ്ടിയായിരുന്നു ഇത് ചെയ്തത്. 

ഇന്ത്യയിലെ തന്നെ ഏറ്റവും ധനികനായ യുവ ബിസിനസുകാരന്‍ ഇതാണോ ചെയ്തത് എന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം.പേടിഎം മുഖാന്തരം നിരവധിയാളുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നിരവധിയാളുകള്‍ സംഭാവനകള്‍ നടത്തുന്നതിനിടെയാണ് മേധാവിയുടെ ഇത്തരം പ്രവര്‍ത്തനം. 

Latest Videos

48 മണിക്കൂറിനുള്ളില്‍ നാല് ലക്ഷം ഉപയോക്താക്കളില്‍ നിന്നായി പത്തുകോടി രൂപയാണ് സ്വരൂപിച്ചത്. ഇതും പേടിഎമ്മിന്‍റെ ഔദ്യോഗിക പേജിലൂടെ അറിയിച്ചിരുന്നു.

click me!