12 മാസത്തിനുള്ളിൽ ടെസ്‌ലയുടെ എണ്ണത്തില്‍ വർധനവുണ്ടാകുമെന്ന് "പ്രവചനം" നടത്തിയ ട്വീറ്റിനുള്ള മറുപടിയായാണ് മസ്ക് ഇക്കാര്യം ട്വീറ്റ് ചെയ്തത്
അടുത്ത 12 മാസത്തിനുള്ളിൽ ഇലക്ട്രിക് വാഹന നിർമ്മാതാക്കളുടെ എണ്ണത്തില്‍ വര്‍ധനവ് വരുത്തുമെന്ന് ടെസ്‌ല ചീഫ് എക്‌സിക്യൂട്ടീവ് എലോൺ മസ്‌ക്. നിലവിലെ ജീവനക്കാരുടെ എണ്ണത്തിൽ കുറച്ച് മാറ്റം വരുത്തുന്നുണ്ട്. ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായാലും ശമ്പളം കുറവായിരിക്കുമെന്ന് മസ്ക് പറഞ്ഞു. അടുത്ത 12 മാസത്തിനുള്ളിൽ ടെസ്‌ലയുടെ എണ്ണത്തില്‍ വർധനവുണ്ടാകുമെന്ന് "പ്രവചനം" നടത്തിയ ട്വീറ്റിനുള്ള മറുപടിയായാണ് മസ്ക് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
10 ശതമാനം ജീവനക്കാരെ കുറയ്ക്കാൻ ടെസ്‌ല; നിയമനങ്ങൾ താൽക്കാലികമായി നിർത്താൻ മസ്‌ക്
undefined
ടെസ്‌ല എക്‌സിക്യൂട്ടീവുകൾക്ക് മസ്ക് കഴിഞ്ഞ ദിവസം അയച്ച ഇ മെയിലിൽ ജോലികൾ വെട്ടിക്കുറയ്‌ക്കേണ്ടതുണ്ടെന്നും, പലയിടത്തും സ്റ്റാഫുകള്‍ അധികമാണെന്നും പറയുന്നുണ്ട്. വെള്ളിയാഴ്‌ച അയച്ച മറ്റൊരു ഇമെയിലിൽ ശമ്പളമുള്ള ആളുകളുടെ എണ്ണം 10 ശതമാനം വെട്ടി കുറയ്ക്കുണമെന്ന് പറയുന്നുണ്ട്. വാർത്തയെത്തുടർന്ന് ടെസ്‌ലയുടെ ഓഹരികൾ വെള്ളിയാഴ്ച മാത്രം 9.2 ശതമാനമാണ് ഇടിഞ്ഞത്. ടെസ്‌ല യുഎസ് റെഗുലേറ്ററി ഫയലിംഗ് അനുസരിച്ച്, കമ്പനിയിലും അതിന്‍റെ അനുബന്ധ സ്ഥാപനങ്ങളിലും 2021 അവസാനത്തോടെ ഏകദേശം 100,000 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ആഴ്ചയിൽ കുറഞ്ഞത് 40 മണിക്കൂറെങ്കിലും ഓഫീസിലുണ്ടാകണമെന്നും അല്ലെങ്കില്‍ രാജി വെച്ചതായി കണക്കാക്കുമെന്നും മസ്ക് മറ്റൊരു ഇമെയിലിലൂടെ ജീവനക്കാരെ അറിയിച്ചു. ടെസ്‌ലയുടെ എഐ ദിനം സെപ്തംബർ 30 ലേക്ക് മാറ്റി. ഹ്യൂമനോയിഡ് റോബോട്ടായ ഒപ്റ്റിമസിന്റെ ഒരു പ്രോട്ടോടൈപ്പ് അപ്പോഴേക്കും പുറത്തിറക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് നീക്കം.
ഓഫീസിലെത്തി ജോലി ചെയ്യൂ, പറ്റില്ലെങ്കിൽ നിർത്തിയിട്ട് പോകൂ; വർക്ക് ഫ്രം ഹോം ഇനിയില്ലെന്ന് മസ്‌ക്