ബംഗളുരു: 99 രൂപയ്ക്ക് സ്മാര്‍ട് ഫോണ്‍ നല്‍കുമെന്ന വാഗ്ദാനവുമായി ബംഗളൂരു ആസ്ഥാനമാക്കിയ കമ്പനി രംഗത്ത്. നമോടെല്‍ എന്ന കമ്പനിയാണ് 99 രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലിറക്കുമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നത്. നമോടെല്‍ അച്ഛാ ദിന്‍ എന്നാണ് ഫോണിന്‍റെ പേര്.
ഈ മാസം 17 മുതല്‍ 25 വരെ കമ്പനിയുടെ വെബ്‌സൈറ്റായ നമോടെല്‍ ഡോട്ട് കോമില്‍ ഫോണ്‍ ബുക്ക് ചെയ്യാന്‍ കഴിയുമെന്ന് പ്രമോട്ടര്‍ മാധവ് റെഡ്ഡി അറിയിച്ചു. എന്നാല്‍ ബുക്ക് ചെയ്യാന്‍ ശ്രമിച്ചവര്‍ക്ക് സൈറ്റ് തുറക്കാന്‍ സാധിക്കാത്തതിനാല്‍ നിരാശപ്പെടേണ്ടതായും വന്നു.
undefined
ബീ മൈ ബാങ്കര്‍ ഡോട്ട് കോം എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഒരു പാസ്‌വേര്‍ഡ് ലഭിക്കും. ആ പാസ്‌വേര്‍ഡ് ഉപയോഗിച്ചും നമോടെല്‍ ഡോട്ട് കോമില്‍ രജിസ്റ്റര്‍ ചെയ്യാം. വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ 199 രൂപ അടച്ച് മെമ്പര്‍ഷിപ്പ് എടുക്കണം. എന്നാല്‍ ഈ വെബ്‌സൈറ്റും ഡേറ്റാബേസ് തകരാറാണ് കാണിക്കുന്നത്.
ഫോണിന്‍റെ വില 2,999ല്‍നിന്ന് 99ലേക്കു കുറച്ചതായാണ് വെബ്‌സൈറ്റില്‍ കാണിച്ചിരിക്കുന്നത്. ഫോണിന് ഡെലിവറി ചാര്‍ജ് ഈടാക്കുമെന്നും വെബ്‌സൈറ്റിലെ പരസ്യത്തില്‍ പറയുന്നു. നാല് ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 1 ജിബി റാം, 4 ജിബി ഇന്റേണല്‍ മെമ്മറി, 32 ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 2 എംപി കാമറ എന്നിവയാണ് മറ്റ് സവിശേഷതകള്‍. ഡ്യുവല്‍ സിമ്മും 3 ജി നെറ്റ്‌വര്‍ക്ക് കണക്ടിവിറ്റിയും ഫോണില്‍ ഉണ്ട്.