ഏതാണ്ട് എട്ടുലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ആ സമുദ്ര മേഖലയില്‍ കഴിഞ്ഞ നൂറു വര്‍ഷത്തിനിടെ 75 വിമാനങ്ങളും നൂറുകണക്കിന് കപ്പലുകളും അപ്രത്യക്ഷമായി എന്നാണ് ഇതുവരെയുള്ള കണക്ക്.
ഫ്‌ലോറിഡ: നൂറുകണക്കിന് കപ്പലുകളും, വിമാനങ്ങളും അപ്രത്യക്ഷമായ ഇന്നും ദുരൂഹമായി നിലകൊള്ളുന്ന പ്രതിഭാസമാണ് ബര്‍മുഡ ത്രികോണം. കപ്പലുകളും യു.എസിലെ ഫ്ളോറിഡ, പ്യുട്ടോറിക്കോ, ബര്‍മുഡ എന്നിവയ്ക്കിടയിലെ വിശാലമായ സമുദ്രമേഖലയ്ക്കാണ് ബര്‍മുഡ ട്രയാംഗിള്‍ എന്ന് വിളിപ്പേരുള്ളത്. ഏതാണ്ട് എട്ടുലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ആ സമുദ്ര മേഖലയില്‍ കഴിഞ്ഞ നൂറു വര്‍ഷത്തിനിടെ 75 വിമാനങ്ങളും നൂറുകണക്കിന് കപ്പലുകളും അപ്രത്യക്ഷമായി എന്നാണ് ഇതുവരെയുള്ള കണക്ക്.
അതുവഴി ഏതാണ്ട് ആയിരം പേര്‍ മരിച്ചു എന്നും പറയപ്പെടുന്നു. ഇത്ര ഭീതിജനകമായ സമുദ്രമേഖലയായി ബര്‍മുഡ ട്രയാംഗിള്‍ മാറിയതിന് കാരണമായി ഒട്ടേറെ സിദ്ധാന്തങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ മറ്റൊരു കണ്ടെത്തലുമായി രംഗത്തു വന്നിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. 'റഫ് വേവ്' എന്ന പ്രതിഭാസമാണ് ബര്‍മുഡ ത്രികോണത്തിന്റെ തിരോധാന സ്വഭാവത്തിന്റെ രഹസ്യം എന്നാണ് ശാസ്ത്രലോകം പറയുന്നത്. അമേരിക്കന്‍ നാഷണല്‍ ഓഷ്യന്‍ അറ്റ്‌മോസ്പീയര്‍ അഡ്മിനിസ്‌ട്രേഷന്റെ റിപ്പോര്‍ട്ട് പ്രകാരം ഡെയ്‌ലി മെയില്‍ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്.
undefined
തീവ്രമായ കൊടുങ്കാറ്റ് തിരമാലകള്‍ എന്നാണ് റോഗ് വേവ്സിന് ശാസ്ത്രജ്ഞര്‍ നല്‍കുന്ന നിര്‍വ്വചനം. ഇത് 100 അടി വരെ ഉയരത്തില്‍ എത്താം. 1997ല്‍ ദക്ഷിണാഫ്രിക്കന്‍ തീരത്തുള്ള ഒരു ഉപഗ്രഹം ആദ്യമായി റോഗ് തിരമാലകളെ നിരീക്ഷിക്കുകയുണ്ടായി. ഈ തിരമാല പാളികള്‍ക്ക് സാധാരണയതിനേക്കാള്‍ നാലിരട്ടി വലിപ്പമുണ്ട്. തികച്ചും പ്രവചനാതീതമായാണ് ഇതിന്റെ രൂപപ്പെടല്‍ എന്നാണ് ശാസ്ത്ര ലോകം പറയുന്നത്. ഏത് ദിശയില്‍ നിന്നും അപ്രതീഷിതമായി അത് രൂപപ്പെട്ടു. ഇത്തരത്തില്‍ ഒരു തിരമാല എങ്ങനെ രൂപപ്പെടുന്നു എന്നത് ചാനല്‍ 5 പ്രക്ഷേപണം ചെയ്ത 'ബര്‍മുഡ ത്രികോളത്തിന്റെ ദുരൂഹത' എന്ന ഡോക്യൂമെന്ററിയില്‍ ഒരു റൂമില്‍ കാണിച്ചുകൊടുത്തു ശാസ്ത്രകാരന്മാര്‍.
ഇത്തരത്തില്‍ വിഭിന്ന ദിശകളില്‍ നിന്ന് മൂന്ന് വന്‍ തിരമാല കൊടുങ്കാറ്റുകള്‍ ഒന്നിച്ച് സംഭവിക്കുന്ന അവസ്ഥയില്‍ ഉണ്ടാകുന്ന തരംഗങ്ങളാണ് ബെര്‍മുഡ ട്രയാംഗിളിന് പിന്നിലെ രഹസ്യം. എന്നാലും ബെര്‍മുഡ ട്രയാംഗിളില്‍ ഇത്തരം തിരമാലകള്‍ ഉണ്ടാകാനുള്ള കാരണം അജ്ഞാതമാണെന്ന് ശാസ്ത്രകാരന്മാര്‍ പറയുന്നു. ഇപ്പോഴും ചുരുളഴിയാത്ത രഹസ്യങ്ങളുടെ ഉറവിടമാണെന്ന് ഈ കണ്ടെത്തലിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞര്‍ തന്നെ സമ്മതിക്കുന്നു.