ഭൂമിയേക്കാള്‍ 10 മടങ്ങ് വലിപ്പത്തിലും നെപ്ട്യൂണില്‍ നിന്ന് സൂര്യനിലേക്കുള്ള ദൂരത്തേക്കാള്‍ 20 മടങ്ങ് അകലത്തിലുമാണ് ഈ ഗ്രഹം സ്ഥിതി ചെയ്യുന്നത് എന്നാണ് വെളിപ്പെടുത്തല്‍
ടോക്കിയോ: വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പ്യൂട്ടോയെ സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ സൗരയൂഥത്തില്‍ മനുഷ്യ കണക്കില്‍ ഗൃഹങ്ങള്‍ 8 എണ്ണം മാത്രമേ ഉള്ളൂ. എന്നാല്‍ നമ്മുടെ കണ്ണില്‍ പെടാതെ ഒരു ഒമ്പതാം ഗ്രഹം സൗരയൂഥത്തിലുണ്ടെന്ന അനുമാനമാണ് ഒരു കൂട്ടം ബഹിരാകാശ നിരീക്ഷകര്‍ ഇപ്പോള്‍ നല്‍കുന്നത്.
ഭൂമിയേക്കാള്‍ 10 മടങ്ങ് വലിപ്പത്തിലും നെപ്ട്യൂണില്‍ നിന്ന് സൂര്യനിലേക്കുള്ള ദൂരത്തേക്കാള്‍ 20 മടങ്ങ് അകലത്തിലുമാണ് ഈ ഗ്രഹം സ്ഥിതി ചെയ്യുന്നത് എന്നാണ് വെളിപ്പെടുത്തല്‍. യൂണിവേഴ്സിറ്റി ഓഫ് ടോക്കിയോയിലെ ബഹിരാകാശ നിരീക്ഷകരാണ് ഈ ഗ്രഹത്തിന്‍റെ വെളിപ്പെടുത്തലിന് പിന്നിലെന്ന് വാഷിംങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
undefined
സൗരയൂഥത്തെക്കുറിച്ച് ഇന്ന് ലഭിക്കുന്ന എല്ലാ ചിത്രങ്ങളും ഇത്തരത്തില്‍ ഒരു ഗ്രഹത്തിന്‍റെ സാന്നിധ്യത്തെക്കുറിച്ച് സൂചന നല്‍കുന്നുണ്ട്. ശാസ്ത്രകാരന്മാരെ ഉദ്ധരിച്ച് വാഷിംങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഈ ഗ്രഹത്തിന്‍റെ ചിത്രം ലഭിച്ചിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്.
അതേ സമയം കാലിഫോര്‍ണിയ ഇന്‍സ്റ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ മൈക്കള്‍ ബ്രൗണ്‍ എന്ന ഗവേഷകന്‍ ഇപ്പോള്‍ ലഭിക്കുന്ന ടെലസ്കോപ്പ് ചിത്രങ്ങള്‍ ഉപയോഗിച്ച് ഒമ്പതാം ഗ്രഹത്തിന്‍റെ ഭ്രമണപഥം സാങ്കല്‍പ്പികമായി രൂപീകരിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. 2016 ല്‍ തന്നെ സൗരയൂഥത്തില്‍ പ്യൂട്ടോയ്ക്ക് അപ്പുറം ഒരു ഗ്രഹമുണ്ടെന്ന അനുമാനങ്ങള്‍ ശാസത്രലോകത്ത് ഉണ്ട്. സൗരയൂഥത്തിന്‍റെ അറ്റമായി വിശേഷിപ്പിക്കുന്ന ക്യൂപ്പര്‍ ബെല്‍ട്ടില്‍ ഒരു ശീതവസ്തുവിന്‍റെ സാന്നിധ്യം അനുഭവപ്പെടുന്നതായി പല ബഹിരാകാശ ചിത്രങ്ങളും മുന്‍പ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഒന്‍പതാം ഗ്രഹം എന്ന ആശയം ഉരുത്തിരിയുന്നത്. ഇപ്പോള്‍ തന്നെ ഒന്‍പതാം ഗ്രഹത്തിന്‍റെ സാന്നിധ്യം ഉണ്ടെന്ന് പറയുന്ന പ്രദേശത്ത് വിവിധ ശാസ്ത്രകാരന്മാരുടെ നിര്‍ദേശത്തില്‍ 5 വ്യത്യസ്ഥ ഭ്രമണപഥങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ ഏതെങ്കിലും ഒന്നില്‍ സൗരയൂഥത്തിലെ ഒന്‍പതാമനെ കണ്ടെത്താം എന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.