മോട്ടോ Z, മോട്ടോ Z പ്ലേ ഇന്ത്യന്‍ വിപണിയില്‍

By Web Desk  |  First Published Oct 17, 2016, 11:54 AM IST

ദില്ലി: ലെനോവയുടെ മോട്ടോ ഫോണുകളില്‍ വിലകുറഞ്ഞതും സ്ലീം ആയതുമായ ഫോണുകളാണ് അടുത്തിടെ ഇറങ്ങിയ മോട്ടോ Z, മോട്ടോ Z പ്ലേയും. ഇവ ഇന്ത്യയില്‍ എത്തി, മോഡുലാര്‍ ഫോണ്‍ എന്ന പ്രത്യേകതയോടെ എത്തുന്ന ഫോണുകളുടെ വില, യഥാക്രമം മോട്ടോ zന് 24,999 രൂപയും, മോട്ടോ Z പ്ലേയ്ക്ക് 39,999 രൂപയുമാണ്. ആമസോണ്‍ ഫ്ലിപ്പ്കാര്‍ട്ട് എന്നീ ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളിലൂടെ ഫോണുകള്‍ തിങ്കളാഴ്ച മുതല്‍ വില്‍പ്പന തുടങ്ങി.

മോട്ടോ Z പ്ലേയില്‍ 5.50 ഇഞ്ച് ഡിസ്‌പ്ലെ, 2GHz പ്രോസസര്‍, 16 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 5 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ, 3 ജിബി റാം, 32 ജിബി സ്റ്റോറേജ്, 3510 എംഎഎച്ച് ബാറ്ററി ലൈഫ് എന്നീ ഫീച്ചറുകളുണ്ട്. രണ്ടു ഹാന്‍ഡ്‌സെറ്റുകളും ആന്‍ഡ്രോയ്ഡ് 6.0.1 മാഷ്മലോയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇരട്ട സിം സേവനവും ലഭ്യമാണ്.

Latest Videos

രണ്ടു ഫോണിലും വാട്ടര്‍ റെപ്പലെന്‍റ് നാനോ കോട്ടിങ്ങ്, ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍, ഹോം ബട്ടന്‍ ഫീച്ചറുകളുണ്ട്. മോട്ടോ Z ല്‍ 5.5 ഇഞ്ച് ഡിസ്‌പ്ലെ, ക്വാല്‍കം സ്‌നാപ്ഡ്രാഗന്‍ 820 എസ്ഒസി 1.8GHz പ്രോസസര്‍, 4ജിബി റാം, 64 ജിബി സ്റ്റോറേജ്, 13 മെഗാപിക്‌സല്‍ ക്യാമറ, 5 മെഗാപിക്‌സല്‍ സെല്‍ഫി, 2600mAh ബാറ്ററി ലൈഫ് എന്നീ ഫീച്ചറുകളുണ്ട്. 15 മിനിറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യാം കഴിയും. ആമസോണ്‍ ഇന്ത്യ, ഫ്ളിപ്പ്കാര്‍ട്ട് വഴി ഒക്ടോബര്‍ 17 ന് ഉച്ചയ്ക്ക് 11.59 മുതല്‍ ഫോണ്‍ വിതരണം തുടങ്ങും.

click me!