സൂര്യനെ പഠിക്കാനുള്ള പേടകം : കൌണ്‍ഡൌണ്‍ ആരംഭിച്ചു

By Web Team  |  First Published Aug 10, 2018, 11:17 PM IST

 പാര്‍ക്കര്‍ സോളാര്‍ പ്രോബ് സൂര്യനെ ലക്ഷ്യമാക്കി യാത്ര ആരംഭിക്കുന്നത്. 1.5 ബില്ല്യണ്‍ ഡോളറാണ് ഈ സൂര്യപരിവേക്ഷണത്തിന്‍റെ മുടക്കുമുതല്‍. 


വാഷിങ്ടണ്‍: . അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ സൂര്യനെ പഠിക്കാനുള്ള പേടകത്തിന്‍റെ സൂര്യനിലേക്കുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചു. ശനിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 11.15നായിരിക്കും വിക്ഷേപണം.  പാര്‍ക്കര്‍ സോളാര്‍ പ്രോബ് സൂര്യനെ ലക്ഷ്യമാക്കി യാത്ര ആരംഭിക്കുന്നത്. 1.5 ബില്ല്യണ്‍ ഡോളറാണ് ഈ സൂര്യപരിവേക്ഷണത്തിന്‍റെ മുടക്കുമുതല്‍. കത്തിജ്വലിക്കുന്ന സൂര്യന്‍റെ അന്തരീക്ഷത്തിലേക്ക് സ്‌പേസ് ഷിപ്പിന് എത്താന്‍ സാധിക്കുമെന്നാണ് നാസയുടെ പ്രതീക്ഷ.

കനത്ത ചൂടില്‍ ഉരുകി പോകാത്ത പ്രത്യേക കവചങ്ങളാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബിനുള്ളത്. 1371 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് കവചത്തിന് മേല്‍ ഉണ്ടാകുക എന്നാണ് ശാസ്ത്രഞ്ജരുടെ കണക്കുകൂട്ടല്‍. ഇത് സൂര്യനിലേക്ക് എത്തുന്നതോടെ സൂര്യനിലെ മഹാസ്‌ഫോടനം, കോറോണയിലെ മാറ്റങ്ങള്‍ ഇവയെക്കുറിച്ചൊക്കെ പഠിക്കാന്‍ നാസയ്ക്ക് സാധിക്കും. 

Latest Videos

undefined

വിഖ്യാതനായ ശാസ്ത്രഞ്ജന്‍ യൂജിന്‍ ന്യൂമാന്‍ പാര്‍ക്കറോടുള്ള ആദരസൂചകമായിട്ടാണ് ദൗത്യത്തിന് പാര്‍ക്കര്‍ സോളാര്‍ പ്രോബ് എന്ന് പേരിട്ടിരിക്കുന്നത്. ജീവിച്ചിരിക്കുന്ന വ്യക്തിയുടെ പേരില്‍ നാസ ഒരു ഉപഗ്രഹം വിക്ഷേപിക്കുന്നത് ആദ്യമായിട്ടാണ്. നക്ഷത്രങ്ങളുടെ ഊര്‍ജ ഉല്‍പാദനം മനസിലാക്കിയ വ്യക്തിയാണ് പാര്‍ക്കര്‍. 

ഈ വര്‍ഷം മാര്‍ച്ചില്‍ നാസ ജനങ്ങള്‍ക്ക് തങ്ങളുടെ പേരുകള്‍ പാര്‍ക്കറിലൂടെ സൂര്യനിലെത്തിക്കാന്‍ അവസരം നല്‍കിയിരുന്നു. നാസയുടെ വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സമ്മര്‍ 2018 ഹോട്ട് ടിക്കറ്റ് എന്ന പങ്കാളിത്ത സര്‍ട്ടിഫിക്കറ്റും നല്‍കിയിരുന്നു.

click me!