കഴിഞ്ഞദിവസം പുറത്തുവിട്ട ഡോക്യുമെന്‍ററിയിലെ വാദങ്ങള്‍ ഇങ്ങനെയാണ് കടലിലെ ഒരു വലിയ ചുഴിയിലേക്ക് കൂപ്പുകുത്തിയതാണ് എംഎച്ച് 370. വിമാനത്തിലെ ഒരാളെപ്പോലും ജീവനോടെ ബാക്കിവയ്ക്കാത്ത വിധം മാരകമായ വീഴ്ചയാണ് വിമാനത്തിന് സംഭവിച്ചത്
ക്വാലലംപുർ: മലേഷ്യന്‍ വിമാനം എംഎച്ച് 370ന്‍റെ തിരോധാനം സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നെറ്റ് ജിയോയുടെ ഡോക്യുമെന്‍ററി പുറത്ത്. 293 യാത്രക്കാരുമായി യാത്രതിരിച്ച വിമാനമാണ് 2014 മാർച്ച് എട്ടിനു കാണാതായത്. നേരത്തെ വിമാനത്തിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട് 495 പേജുള്ള അന്തിമ റിപ്പോർട്ട് ജൂലൈ മാസം പുറത്ത് വിട്ടിരുന്നു.
ബിയജിംഗിലേക്ക് പുറപ്പെട്ട ബോയിങ് 777 വിമാനം യാത്ര ചെയ്യേണ്ടിയിരുന്ന റൂട്ടിൽ നിന്നു മനഃപൂർവം മാറ്റി സഞ്ചരിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാൽ ഇതിന്‍റെ കാരണമെന്താണ് എന്നതില്‍ റിപ്പോര്‍ട്ട് മൗനത്തിലാണ്. നേരത്തേ സാങ്കേതിക തകരാർ കൊണ്ടാണു വിമാനം തകർന്നതെന്നായിരുന്നു നിഗമനം, എന്നാല്‍ പുതിയ ഇത് റിപ്പോര്‍ട്ടില്‍ ഇല്ലായിരുന്നു അതിന് പിന്നാലെയാണ് നാഷനൽ ജ്യോഗ്രഫിക് സംപ്രേക്ഷണം ചെയ്ത ‘ഡ്രെയിൻ ദി ഓഷ്യൻസ്: മലേഷ്യ എയർലൈൻസ് 370’ എന്ന ഡോക്യുമെന്‍ററി ചര്‍ച്ചയാകുന്നത്.
undefined
കഴിഞ്ഞദിവസം പുറത്തുവിട്ട ഡോക്യുമെന്‍ററിയിലെ വാദങ്ങള്‍ ഇങ്ങനെയാണ് കടലിലെ ഒരു വലിയ ചുഴിയിലേക്ക് കൂപ്പുകുത്തിയതാണ് എംഎച്ച് 370. വിമാനത്തിലെ ഒരാളെപ്പോലും ജീവനോടെ ബാക്കിവയ്ക്കാത്ത വിധം മാരകമായ വീഴ്ചയാണ് വിമാനത്തിന് സംഭവിച്ചത്. വിമാനം തകർന്നു വീണു എന്നു കരുതുന്ന ഇന്ത്യൻ മഹാസമുദ്രത്തിലെ ചില ഭാഗങ്ങളിൽ വെള്ളം ഇല്ലായിരുന്നെങ്കിൽ അടിത്തട്ട് എങ്ങനെയായിരിക്കും എന്നതുൾപ്പെടെയുള്ള കാഴ്ചകൾ പ്രേക്ഷകനു മുന്നിലെത്തിച്ച് നെറ്റ് ജിയോ പറയുന്നത് വിമാനത്തിന്‍റെ പലഭാഗത്തിനും കുഴപ്പങ്ങള്‍ ഒന്നും സംഭവിച്ചില്ലെന്നാണ്.
യാത്രാവഴിയിൽ നിന്നു വ്യതിചലിച്ച വിമാനം തെക്കുഭാഗത്തേക്കു സഞ്ചരിക്കുകയായിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിനു മുകളിലൂടെ പറന്ന് ഒടുവിൽ വിമാനത്തിലെ ഇന്ധനം അവസാനിച്ചു. പിന്നെയും 140 മൈൽ ദൂരം പറന്നതിനു ശേഷമാണു വിമാനം തകർന്നതെന്നായിരുന്നു മുന്‍പ് പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞച്. എന്നാൽ അതിനും മുന്‍പേ തന്നെ വിമാനം ചുഴിയിലേക്കു പതിച്ചതായാണ് നെറ്റ് ജിയോ ഡോക്യുമെന്‍ററി പറയുന്നത്.
പൈലറ്റിന്‍റെ നിയന്ത്രണമില്ലാതെ വിമാനം ‘സ്വയം’ പറക്കുന്ന ഓട്ടോ പൈലറ്റ് മോഡിലായിരുന്നു വിമാനം. അതിന് സജ്ജമായ വിമാനമായിരുന്നു എംഎച്ച് 370. ഉയരം, വേഗത, അന്തരീക്ഷ മര്‍ദ്ദം എന്നിവ സെന്‍സര്‍ വഴി അറിഞ്ഞാണ് ഓട്ടോ പൈലറ്റ് മോഡ് പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തിലുള്ള യാത്രയ്ക്കിടെ ആദ്യം വലതുവശത്തെ എൻജിന്‍റെ പ്രവർത്തനം നിലച്ചു. പിന്നാലെ ഇടതുവശത്തെ എൻജിനും. രണ്ട് എൻജിനും നിലച്ച് ഏകദേശം രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ വിമാനം ഇടത്തോട്ട് വളഞ്ഞു. പിന്നെ കുത്തന്നെ താഴേക്ക് കടലില്‍ പതിക്കുകയായിരുന്നു ഡോക്യുമെന്‍ററിയിലെ ദൃശ്യങ്ങള്‍ പറയുന്നു.
ഏകദേശം 45 ഡിഗ്രി ചരിവിലാണ് വിമാനം സമുദ്രത്തില്‍ പതിച്ചത്.