ഇതൊരു കൂട്ട കൊലപാതകത്തിന്‍റെ അവിശേഷിപ്പുകളാകാനാണ് സാധ്യതയെന്ന് അധികൃതർ പറയുന്നു. തലയോട്ടികൾക്ക് പുറമെ 144 തിരിച്ചറിയൽ കാർഡുകളും വസ്ത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്
മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ വെരാക്രുസ് ഉള്‍ക്കടലിന്‍റെ തീരത്ത് അടിഞ്ഞ് കൂടിയത് 116 മനുഷ്യ തലയോട്ടികള്‍. എന്താണ് സംഭവിച്ചതെന്നറിയില്ലെങ്കിലും ഇതൊരു കൂട്ട കൊലപാതകത്തിന്‍റെ അവിശേഷിപ്പുകളാകാനാണ് സാധ്യതയെന്ന് അധികൃതർ പറയുന്നു. തലയോട്ടികൾക്ക് പുറമെ 144 തിരിച്ചറിയൽ കാർഡുകളും വസ്ത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. എന്നാൽ സുരക്ഷാ കാരണങ്ങളാൽ ഇവ കണ്ടെത്തിയ പ്രദേശങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ ഉദ്യോഗസ്ഥർ പുറത്തു വിട്ടിട്ടില്ല.
എത്ര പേരാണ് മരിച്ചതെന്ന് കണെത്താനുള്ള കഠിന പ്രയത്നത്തിലാണ് അധികൃതർ. ഒരു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രദേശത്ത് നിന്നും നൂറിലധികം പേരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇതിനായി ഡ്രോണുകളും ഭുമിയുടെ അകത്തുള്ള വിവരങ്ങൾ കണ്ടെത്താനുള്ള റഡാറുകളും ഉപയോഗിച്ചായിരുന്നു തെരച്ചിൽ.
മെക്‌സിക്കോയില്‍ 2006 നു ശേഷം മയക്കുമരുന്നു വ്യാപാരവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ എണ്ണം അധികരിച്ചിട്ടുണ്ട്. മയക്കുമരുന്നു റാക്കറ്റുകള്‍ക്കിടയിലുള്ള പോരാട്ടങ്ങളുടേയും രക്തച്ചൊരിച്ചിലുകളുടെയും പ്രധാന വേദിയായിരുന്നു വെരാക്രൂസ്. ആ വഴിക്കും അന്വേഷണം പുരോഗമിക്കുന്നുണ്ട്. കൂട്ടമരണത്തിനു പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. എന്തായാലും ദുരൂഹതകൾ