കൊതുകിന്‍റെ ശല്യം തീര്‍ക്കാന്‍ ഒരു ടിവിക്ക് സാധിക്കും

By Web Desk  |  First Published Jun 9, 2016, 11:26 AM IST

ദില്ലി: കൊതുകിന്‍റെ ശല്യം തീര്‍ക്കാന്‍ ഒരു ടിവിക്ക് സാധിക്കുമോ, പറ്റുമെന്നാണ് പ്രമുഖ ഇലക്‌ട്രോണിക്‌സ് കമ്പനിയായ എല്‍ ജി കാണിച്ചു തരുന്നത്. കൊതുകിനെ തുരത്താന്‍ കഴിവുള്ള ടെലിവിഷനാണ് ഇവര്‍ അവതരിപ്പിക്കുന്നത്. 

ഇന്ത്യയുടെ ചുറ്റുപാടുകള്‍ക്ക്‌ അനുസൃതമായ രീതിയിലാണ്‌ എല്‍ജി ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതും അവ ഇന്ത്യയിലെ ഉപയോക്‌താക്കള്‍ക്ക്‌ ഉപയോഗപ്രദമായതാണെന്നും എല്‍ജി ഇലക്രോണിക്‌സ്‌ ഡയറക്‌ടര്‍ ഹവാര്‍ഡ്‌ ലീ പറഞ്ഞു.

Latest Videos

undefined

ടിവിയില്‍ ഘടിപ്പിച്ചിരിക്കുന്ന അള്‍ട്രാസോണിക്‌ ഉപകരണമാണ്‌ കൊതുകുകളെ തുരത്തുന്നത്‌. ശബ്‌ദതരംഗ ടെക്‌നോളജി ഉപയോഗിച്ചാണ്‌ ഈ ഉപകരണം പ്രവര്‍ത്തിക്കുന്നത്‌. വിഷപദാര്‍ത്ഥങ്ങളോ കെമിക്കലുകളോ കൊതുകിനെ തുരത്തുന്നതിനായി ടെലിവിഷന്‍ ഉപയോഗിക്കുന്നില്ല. ദോഷകരമായ റേഡിയേഷനുകളും ടി.വിയില്‍ നിന്ന്‌ ഉണ്ടാകുന്നില്ലെന്ന്‌ കമ്പനി അവകാശപ്പെടുന്നു.

കൊതുകിനെ ഓടിക്കുന്ന ടി.വി എല്ലാ എല്‍ജിയുടെ ബ്രാന്റ്‌ സ്‌റ്റോറുകളിലും ലഭ്യമാണ്‌. 32 ഇഞ്ച്‌ ടിവിക്ക്‌ 26,900 രൂപയും 42 ഇഞ്ചിന്‌ 47,500 രൂപയുമാണ്‌ വിപണിയിലെ വില.

click me!