ലെനോവോ തങ്ങളുടെ ബഡ്ജറ്റ് ഫ്രണ്ട്‌ലി വിന്‍ഡോസ് 10 ലാപ്‌ടോപ് ഐഡിയപാഡ് 100എസ് ഇന്ത്യന്‍ വിപണിയിലവതരിപ്പിച്ചു. 14999 എന്ന വിലയ്ക്ക് സ്നാപ്‌ഡീലിലൂടെയാണ് വാങ്ങാനാകുക.
കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയായ IFA 2015ലാണ് ഇത് അവതരിപ്പിച്ചത്. 11.6 ഇഞ്ച് 1366x768 പിക്സല്‍ റസലൂഷനാണുള്ളത്, 1.83 ജിഗാഹെര്‍ട്സ് ഇന്‍റല്‍ ആറ്റം Z3735F നാലുകോര്‍ പ്രോസസര്‍.
undefined
രണ്ട് ജി.ബി ഡിഡിആറത്രീ എല്‍ റാം, ഹാര്‍ഡ് ഡിസ്കിന് പകരം കൂട്ടാവുന്ന 32 ജി.ബി ഇന്റേണല്‍ മെമ്മറി, 0.3 വെബ്ക്യാമറ, ബ്ളൂടൂത്ത് 4.0, വൈ ഫൈ, രണ്ട് യു.എസ്.ബി 2.0 പോര്‍ട്ടുകള്‍, ഒരു എച്ച്ഡിഎംഐ പോര്‍ട്ട്, ഹെഡ്ഫോണ്‍-മൈക്രോഫോണ്‍ ജാക്ക് എന്നിവയുമുണ്ട്.
ഐഡിയപാഡ് 100എസിന് ഒരു കിലോയോളം ഭാരമുണ്ട്. 292x202x17.5എംഎമ്മാണ് അളവുകള്‍, ഡോള്‍ബി അഡ്വാന്‍സ്ഡ് ഓഡിയോ ആണുള്ളത്. സില്‍വര്‍ നിറമുള്ള വേരിയന്റുമുള്ള ലാപ്ടോപ്പിന് ഓണ്‍സൈറ്റ് വാറന്റിയുമുണ്ടാകും.