വൻ തുക മുടക്കി പ്രചാരണവും നൽകി. പക്ഷെ സവാരി ആപ്പ് വഴിയുള്ള സവാരി ഇതുവരെ തുടങ്ങിയില്ല. കാരണം ഓണ്‍ ലൈൻ സവാരി ബുക്ക് ചെയ്യാനുള്ള ഓപ്പ് ഇതേവരെ പ്ലേ സ്റ്റോറിലെത്തിയില്ല.
തിരുവനന്തപുരം : ഉദ്ഘാടനം ചെയ്ത് നാലു ദിവസം പിന്നിട്ടിട്ടും സംസ്ഥാന സർക്കാറിനറെ കേരള സവാരി ആപ്പ് പ്രവർത്തനം തുടങ്ങിയില്ല. ഉടൻ പരിഹരിക്കും എന്ന് മാത്രമാണ് ഇപ്പോഴും തൊഴിൽ വകുപ്പ് ആവർത്തിക്കുന്നത്. ചിങ്ങം ഒന്നിനായിരുന്നു കേരള സവാരിയുടെ കൊട്ടിഘോഷിച്ചുള്ള ഉദ്ഘാടനം. വൻ തുക മുടക്കി പ്രചാരണവും നൽകി. പക്ഷെ സവാരി ആപ്പ് വഴിയുള്ള സവാരി ഇതുവരെ തുടങ്ങിയില്ല. കാരണം ഓണ്‍ലൈൻ സവാരി ബുക്ക് ചെയ്യാനുള്ള ഓപ്പ് ഇതേവരെ പ്ലേ സ്റ്റോറിലെത്തിയില്ല.
undefined
ആദ്യം ദിനം ആപ്പ് പാളിയപ്പോൾ ഇതായിരുന്നു തൊഴിൽമന്ത്രിയുടെ ന്യായീകരണം. പുതിയ സംരഭത്തിൻെറ തുടക്കത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണെങ്കിൽ അത് പരിഹരിക്കാനുള്ള സമയം എപ്പോഴേ കഴിഞ്ഞുവെന്നാണ് ചോദ്യം. മാത്രമല്ല സ്വപ്ന പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പേ പ്ലേ സ്റ്റോറിൽ ആപ്പെത്തി ഒരു ട്രെയലെങ്കിലും നടത്താൻ തൊഴിൽ വകുപ്പോ, മോട്ടോർ വാഹന വകുപ്പോ തയ്യാറായതുമില്ല. ബാങ്കുമായി ബന്ധിപ്പിക്കുന്നതിലെ കാലതാമസമെന്നായിരുന്നു ആദ്യ വിശദീകരണം. ഇപ്പോള്‍ എല്ലാ കഴിഞ്ഞ് പ്ലേ സ്റ്റോറിലേക്ക് നൽകിയെന്ന് പദ്ധതിയുടെ നടത്തിപ്പുകാരായ തൊഴിൽ വകുപ്പ് പറയുന്നു. പരാതിയില്ലാതെ സുഗമമായ യാത്രയെന്ന സർക്കാർ വാഗ്ദാനം തുടക്കിലെ പൊളിഞ്ഞു. ആപ്പിലെ പരാതി പോലും ഇതേ വരെ പരിഹരിച്ചില്ല. കേരള സവാരിയിൽ രജിസ്റ്റർ ചെയ്ത 302 ഓട്ടോക്കും 226 ടാക്സിക്കും ഇതുവരെ ആപ്പ് വഴി ഓട്ടം കിട്ടിയില്ല.
വരുന്നു സർക്കാരിന്റെ ഓൺലൈൻ ടാക്സി സർവ്വീസ് 'കേരള സവാരി'; ചിങ്ങം 1 ന് തലസ്ഥാന നഗരിയിൽ തുടക്കം
സർക്കാർ ഓൺലൈൻ ടാക്‌സി സർവീസ്, രാജ്യത്ത് ആദ്യം
രാജ്യത്ത് ആദ്യമായാണ് ഒരു സർക്കാർ ഓൺലൈൻ ടാക്‌സി സർവീസ് ആരംഭിക്കുന്നത്. ഒരു പക്ഷേ ലോകത്ത് തന്നെ സർക്കാർ മേഖലയിൽ ഇത്തരത്തിൽ ഒരു സംവിധാനം ആദ്യത്തേതായിരിക്കും. ബഹുരാഷ്ട്ര കമ്പനികളടക്കി വാഴുന്ന രംഗത്തേക്കാണ് തൊഴിലാളി ക്ഷേമം കൂടി ലക്ഷ്യമാക്കി ഈ സർക്കാർ മുന്നിട്ടിറങ്ങുന്നത്. നിലവിലെ ഓൺലൈൻ ടാക്‌സി സംവിധാനങ്ങളിലെല്ലാം മോട്ടോർ തൊഴിലാളികൾക്ക് ലഭിക്കുന്ന നിരക്കും യാത്രക്കാരിൽ നിന്നും ഈടാക്കുന്ന നിരക്കും തമ്മിൽ 20 മുതൽ 30 ശതമാനം വരെ വ്യത്യാസമുണ്ട്. കൂടുതൽ സവാരി കിട്ടുന്ന സാഹചര്യത്തിൽ ആ നഷ്ടം സഹിക്കാൻ തൊഴിലാളികൾ തയ്യാറാവുകയാണ്. സ്റ്റാൻഡുകളിൽ നിൽക്കുന്നവർക്ക് പഴയപോലെ സവാരികൾ കിട്ടുന്നുമില്ല. സ്ഥിരം ടാക്‌സി സ്റ്റാൻഡുകൾ പലതും അപ്രത്യക്ഷമായി. പലർക്കും തൊഴിലില്ലാത്ത അവസ്ഥയാണ്.
ഇന്നത്തെ കാലത്ത് ഓൺലൈൻ ടാക്‌സി സംവിധാനത്തെ കൂടുതൽ ഉപയോഗപ്പെടുത്താനാണ് ആളുകൾ താൽപര്യപ്പെടുന്നത്. താൻ നിൽക്കുന്ന സ്ഥലത്ത് തന്നെ തേടിയെത്തുന്ന വാഹനം എന്നതാണ് ഓൺലൈൻ ടാക്സി സർവീസുകളുടെ പ്രധാന ആകർഷണം. ഈ സാഹചര്യത്തിൽ കാലഘട്ടത്തിന്റെ ആവശ്യത്തിനനുസരിച്ച് മോട്ടോർ തൊഴിലാളി മേഖലയിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് കണ്ടതിനെ തുടർന്നാണ് തൊഴിൽവകുപ്പ് സർക്കാർ മേഖലയിൽ ഒരു ഓൺലൈൻ ടാക്‌സി എന്ന ആശയം പ്രാബല്യത്തിൽ വരുത്താൻ തീരുമാനിച്ചത്.