എത്രമേല്‍ ഭീകരമായ പ്രളയത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചതെന്ന് ഉപഗ്രഹചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്.
ദില്ലി: പ്രളയാനന്തരകേരളത്തിന്‍റെ ഞെട്ടിപ്പിക്കുന്ന അവസ്ഥ വെളിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ നാസ പുറത്തുവിട്ടു. മധ്യകേരളത്തില്‍ പ്രളയം വരുത്തിയ നാശനഷ്ടങ്ങളുടെ തോത് ചിത്രത്തില്‍ വ്യക്തമായി മനസ്സിലാവും.
കുട്ടനാടും ആലപ്പുഴ,കോട്ടയം,പത്തനംതിട്ട ജില്ലകളും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ് ഉപഗ്രഹചിത്രങ്ങളില്‍ കാണുന്നത്. ഫെബ്രുവരി ആറിന് ലാന്‍ഡ്സാറ്റ് 8 ഉപഗ്രഹത്തില്‍ നിന്നും ആഗസ്റ്റ് 22-ന് യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ സെന്‍റിനല്‍-2 ഉപഗ്രഹത്തില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
undefined
ഫിബ്രുവരി ആറിലെ മധ്യകേരളത്തിന്‍റെ ഉപഗ്രഹദൃശ്യം...
ആഗസ്റ്റ് 22-ലെ ഉപഗ്രഹദൃശ്യം...