ഐഫോണ്‍ 7 ഇറങ്ങുക വരുന്ന സെപ്തംബര്‍ 17നായിരിക്കും, ഐഫോണ്‍ പുറത്തിറക്കി ഒരാഴ്ചയില്‍ തന്നെ വിപണിയില്‍ ലഭ്യമാകും. ഐഫോണ്‍ 7ന്‍റെ ബ്രിട്ടീഷ് വില 48,309 രൂപയ്ക്ക് അടുത്തായിരിക്കും.
ആപ്പിള്‍ ഐഫോണ്‍ 7 ല്‍ നേരത്തെ കേട്ടപോലെ ഇരട്ട ക്യാമറ ഉണ്ടാകില്ല, എന്നാല്‍ പതിവിലും വലിയ ക്യാമറയായിരിക്കുമെന്ന്, ചിത്ര സഹിതം ഫോര്‍ബ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു
Latest Videos
undefined
വളഞ്ഞ ആഗ്രത്തോട് കൂടിയ ഒഎല്‍ഇഡി സ്ക്രീന്‍ ആയിരിക്കും പുതിയ ഐഫോണിന് എന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു, എന്നാല്‍ ഇത് 2017 മാത്രമേ ഉണ്ടായിരിക്കു എന്ന സൂചനയും ഇവര്‍ നല്‍കുന്നു. 2017ല്‍ ഐഫോണ്‍ ആപ്പിള്‍ രംഗത്ത് ഇറക്കി 10 വര്‍ഷം തികയുകയാണ്.
പുതിയ ഐഫോണില്‍ ഹെഡ്ഫോണ്‍ ജാക്ക് ഉണ്ടാകും ഇതിന്‍റെ വ്യാസം ഏതാണ്ട് 3.5 എംഎം ആയിരിക്കും. ഇതിന്‍റെ ചിത്രങ്ങള്‍ ചോര്‍ന്നു.
ഐഫോണ്‍ 7 ന്‍റെ ബോക്സിന്‍റെ ചിത്രങ്ങള്‍ ചൈനീസ് സോഷ്യല്‍ മീഡിയ വിബോ പുറത്തുവിട്ടു
ആപ്പിള്‍ 7 ല്‍ ഹാന്‍റ്റൈറ്റിംഗ് സപ്പോര്‍ട്ട് ലഭിക്കും, ഇത് സാംസങ്ങ് പോലുള്ള എതിരാളികള്‍ക്ക് വലിയ വെല്ലുവിളിയാകും എന്നാണ് വിവിധ ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആപ്പിള്‍ ഐഫോണ്‍ 7ല്‍ 3ജിബിയായിരിക്കും റാം ശേഷി. ഒപ്പം ഇന്‍ബില്‍ട്ട് മെമ്മറി ശേഷി 256 ആയി വര്‍ദ്ധിക്കാനും സാധ്യതയുണ്ടെന്ന് ഫോര്‍ബ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.