ദിവസം 2 ജിബി ഡാറ്റ, ഫ്രീ കോള്‍, ഇതിനെല്ലാം പുറമെ ക്രിക്കറ്റ്, സിനിമ; 398 രൂപ റീച്ചാര്‍ജ് പ്ലാനുമായി എയര്‍ടെല്‍

By Web Team  |  First Published Dec 15, 2024, 10:05 AM IST

ഈ പണി റിലയന്‍സ് ജിയോയ്‌ക്കിട്ടാണ്, 398 രൂപയുടെ പുത്തന്‍ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ച് എയര്‍ടെല്‍, ആനുകൂല്യങ്ങള്‍ എന്തെല്ലാം? 


മുംബൈ: വിവിധ ടെലികോം കമ്പനികള്‍ മത്സരിച്ച് പുത്തന്‍ റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിക്കവേ പുതിയ നീക്കവുമായി ഭാരതി എയര്‍ടെല്‍. 398 രൂപയുടെ പുതിയ റീച്ചാര്‍ജ് പ്ലാന്‍ എയര്‍ടെല്‍ അവതരിപ്പിച്ചു. ദിവസവും രണ്ട് ജിബി ഡാറ്റയും മറ്റ് ആനൂകൂല്യങ്ങളും അടങ്ങുന്ന 28 ദിവസ വാലിഡിറ്റിയിലുള്ള റീച്ചാര്‍ജ് പ്ലാനാണിത്. 

റിലയന്‍സ് ജിയോ ന്യൂ ഇയര്‍ വെല്‍ക്കം റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചതിനൊപ്പം ഭാരതി എയര്‍ടെല്‍ പുതിയ റീച്ചാര്‍ജ് പുറത്തിറക്കിയിരിക്കുകയാണ്. 398 രൂപയുടെ പ്രീപെയ്‌ഡ് റീച്ചാര്‍ജ് പ്ലാനാണിത്. അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്‌ടിഡി കോള്‍, സൗജന്യ റോമിംഗ്, ദിവസവും 2 ജിബി 5ജി ഡാറ്റ, ദിവസംതോറും 100 വീതം സൗജന്യ എസ്എംഎസ് എന്നിവയാണ് എയര്‍ടെല്ലിന്‍റെ 398 രൂപ റീച്ചാര്‍ജിന്‍റെ പ്രധാന സവിശേഷതകള്‍. ഇതിന് പുറമെ 28 ദിവസത്തേക്ക് ഹോട്ട്‌സ്റ്റാര്‍ മൊബൈല്‍ സേവനവും ലഭിക്കും. ക്രിക്കറ്റ് അടക്കമുള്ള കായിക മത്സരങ്ങളും സിനിമകളും വെബ്‌ സിരീസുകളും ആസ്വദിക്കാന്‍ ഇതുവഴിയാകും. ഒരൊറ്റ ഡിവൈസില്‍ മാത്രമായിരിക്കും ഹോട്ട്‌സ്റ്റാര്‍ ലഭിക്കുക. മൂന്ന് മാസത്തേക്ക് ഹോട്‌സ്റ്റാര്‍ മൊബൈല്‍ സബ്‌സ്‌ക്രിപ്ഷന്‍ എടുക്കണമെങ്കില്‍ 149 രൂപ നല്‍കേണ്ട സ്ഥാനത്താണ് എയര്‍ടെല്‍ വമ്പന്‍ ഓഫര്‍ വച്ചുനീട്ടിയിരിക്കുന്നത്. 

Latest Videos

അതേസമയം റിയല്‍സ് ജിയോ 2025 രൂപയുടെ പുതുവര്‍ഷ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചു. 200 ദിവസമാണ് റിലയന്‍സ് ജിയോയുടെ 2025 രൂപ പ്ലാനിന്‍റെ വാലിഡിറ്റി. അണ്‍ലിമിറ്റഡ് 5ജി നെറ്റ്‌വര്‍ക്കാണ് ജിയോ 2025 രൂപ പ്ലാനിലൂടെ വച്ചുനീട്ടുന്നത്. ആകെ 500 ജിബി 4ജി ഡാറ്റ ഇതിന് പുറമെയുണ്ട്. ദിവസം 2.5 ജിബിയാണ് ഉപയോഗിക്കാന്‍ കഴിയുക. 200 ദിവസത്തേക്ക് പരിധിയില്ലാത്ത വോയിസ് കോളും എസ്എംഎസും ലഭിക്കുമെന്നതും 2025 രൂപ പ്ലാനിന്‍റെ പ്രത്യേകതയാണ്. ഇതിന് പുറമെ അജിയോയില്‍ 500 രൂപ കൂപ്പണും, സ്വിഗ്ഗിയില്‍ 150 രൂപ ഓഫും, ഈസ്‌മൈ ട്രിപ്പില്‍ വിമാന ടിക്കറ്റ് ബുക്കിംഗിന് 1500 രൂപ കിഴിവും ജിയോ നല്‍കുന്നു. ചില നിബന്ധനകളോടെയാവും ഈ അധിക ആനുകൂല്യങ്ങള്‍ ലഭിക്കുക. 

Read more: ജിയോയുടെ പുതുവര്‍ഷ സമ്മാനം, അണ്‍ലിമിറ്റഡ് 5ജി; 200 ദിവസ വാലിഡിറ്റിയില്‍ 2025 രൂപ പ്ലാന്‍ അവതരിപ്പിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!