നമ്പര്‍ സേവ് ചെയ്യാതെയും വാട്‌സ്ആപ്പ് കോള്‍ വിളിക്കാം; പുത്തന്‍ അപ്‌ഡേറ്റ് ഐഒഎസിലേക്കും

By Web Team  |  First Published Dec 14, 2024, 4:52 PM IST

മെറ്റയുടെ വാട്‌സ്ആപ്പില്‍ പരിഷ്‌കാരങ്ങളുടെ പ്രളയം തുടരുന്നു, പുതിയ അപ്‌ഡേറ്റ് സന്തോഷിപ്പിക്കുക ഐഫോണ്‍ ഉപഭോക്താക്കളെ 


തിരുവനന്തപുരം: വാട്‌സ്ആപ്പ് കോളില്‍ വമ്പന്‍ ഫീച്ചര്‍ മെറ്റ അവതരിപ്പിക്കുന്നു. സേവ് ചെയ്യാത്ത നമ്പറുകളിലേക്കും ആപ്പില്‍ നിന്ന് നേരിട്ട് വാട്‌സ്ആപ്പ് കോള്‍ വിളിക്കാനാകുന്നതാണ് പുതിയ ഫീച്ചര്‍. ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലുള്ള ഈ ഫീച്ചര്‍ വൈകാതെ തന്നെ ഐഒഎസ് യൂസര്‍മാര്‍ക്ക് ലഭ്യമാകും. 

മുമ്പ് സേവ് ചെയ്‌ത നമ്പറുകളിലേക്ക് മാത്രമേ നേരിട്ട് വാട്‌സ്ആപ്പ് കോള്‍ വിളിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ഇതിനൊരു പരിഹാസം ആന്‍ഡ്രോയ്‌ഡ് പ്ലാറ്റ്‌ഫോമില്‍ ഇതിനകം വന്നു. കോള്‍ ഇന്‍റര്‍ഫേസില്‍ കയറി "Call a number" എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത് നമ്പര്‍ നല്‍കിയാല്‍ സേവ് ചെയ്യാതെ തന്നെ നേരിട്ട് വാട്‌സ്ആപ്പ് കോള്‍ ആവാം. എന്നാല്‍ ഈ ഫീച്ചര്‍ ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ലഭ്യമായിരുന്നില്ല. ഇതിന് പരിഹാരമായി 'ഇന്‍-ആപ്പ് കോള്‍ ഡയലര്‍' ഫീച്ചറിന്‍റെ പരീക്ഷണം വാട്‌സ്ആപ്പിന്‍റെ ഐഒഎസ് വേര്‍ഷനില്‍ ആരംഭിച്ചു എന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. 

Latest Videos

ഇന്‍-ആപ്പ് കോള്‍ ഡയലര്‍ എന്ന പുതിയ ഫീച്ചര്‍ വരുന്നതോടെ കോള്‍ ഇന്‍റര്‍ഫേസിലെ എന്‍ട്രി പോയിന്‍റില്‍ നിന്ന് വിളിക്കേണ്ടയാളെ നേരിട്ട് തിരഞ്ഞെടുക്കാനാകും. ആരെയാണോ വിളിക്കേണ്ടത് അവരുടെ നമ്പര്‍ മുമ്പ് സേവ് ചെയ്‌തിട്ടില്ലെങ്കില്‍ പോലും നമ്പര്‍ നേരിട്ട് എന്‍റര്‍ ചെയ്‌ത് വിളിക്കാനാകുമെന്നതാണ് പുത്തന്‍ ഫീച്ചറിന്‍റെ പ്രത്യേക. ഇങ്ങനെ നമ്പര്‍ നല്‍കുമ്പോള്‍ അത് മുമ്പ് പ്ലാറ്റ്‌ഫോമില്‍ സേവ് ചെയ്‌തതാണോ അല്ലയോ എന്ന് വാട്‌സ്ആപ്പ് പരിശോധിക്കും. വെരിഫൈഡ് ബിസിനസ് അക്കൗണ്ടിന്‍റെ നമ്പര്‍ ആണെങ്കില്‍ നീല ടിക് മാര്‍ക് ദൃശ്യമാകും. ഇത് സുരക്ഷ വര്‍ധിപ്പിക്കുന്ന ഫീച്ചറാണ്. 

Read more: പ്രിയപ്പെട്ടവരുടെ സീൻ ചെയ്യാത്ത മെസേജുകളും സ്റ്റാറ്റസുകളും ഓര്‍മ്മിപ്പിക്കും; വാട്‌സ്ആപ്പിലും റിമൈന്‍ഡര്‍

undefined

വാട്‌സ്ആപ്പിന്‍റെ ഐഒഎസ് 24.25.10.76 ബീറ്റ വേര്‍ഷനിലാണ് ഇന്‍-ആപ്പ് കോള്‍ ഡയലര്‍ സൗകര്യം പരീക്ഷിക്കുന്നത്. യൂസര്‍ എക്‌സ്‌പീരിയന്‍സ് വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. അടുത്തിടെ വീഡിയോ കോള്‍ ഇന്‍റര്‍ഫേസില്‍ വാട്‌സ്ആപ്പ് ചില പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിരുന്നു. വാട്‌സ്ആപ്പ് കോള്‍ വീഡിയോ നിലവാരം വര്‍ധിപ്പിച്ചതാണ് ഇതിലൊന്ന്. ഇതോടെ ഉയര്‍ന്ന വീഡിയോ ക്വാളിറ്റി കോളില്‍ ലഭ്യമാകും. മറ്റ് ചില അപ്‌ഡേറ്റുകളും വീഡിയോ കോള്‍ ഇന്‍റര്‍ഫേസില്‍ വരുത്തിയിട്ടുണ്ട്.

Read more: വീഡിയോ കോള്‍ ക്വാളിറ്റി വേറെ ലെവലാകും; അപ്‌ഡേറ്റുമായി വാട്സ്ആപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!