പ്രസക്തമായ കേസുകൾ സംബന്ധിച്ച വിക്കിപീഡിയയിലെ ലേഖനങ്ങൾ ജഡ്ജിമാരുടെ നിയമപരമായ തീരുമാനങ്ങളെ വരെ സ്വാധീനിക്കുമെന്ന് അടുത്തിടെ ഒരു പഠനം ചൂണ്ടിക്കാണിച്ചിരുന്നു.
വീക്കിപീഡിയയുടെ (Wikipedia) സ്വാധീനം സംബന്ധിച്ച ചര്‍ച്ച മുറുകുകയാണിപ്പോള്‍. ഉപയോക്താക്കള്‍ക്ക് എഡിറ്റ് ചെയ്യാവുന്ന വിജ്ഞാന ബാങ്കായ വിക്കിപീഡിയ ഇതാദ്യമായല്ല വിവാദങ്ങളിൽ ഉൾപ്പെടുന്നത്. ഈ മാസം ആദ്യം, വൈസ് ന്യൂസിൽ വന്ന ഒരു ലേഖനത്തില്‍ പറയുന്നത് അനുസരിച്ച് ചൈനീസ് സ്ത്രീ വർഷങ്ങളോളം വ്യാജ റഷ്യൻ ചരിത്രം വിക്കിപീഡിയില്‍ എഴുതിയിരുന്നതായി പറയുന്നു.
പ്രസക്തമായ കേസുകൾ സംബന്ധിച്ച വിക്കിപീഡിയയിലെ ലേഖനങ്ങൾ ജഡ്ജിമാരുടെ നിയമപരമായ തീരുമാനങ്ങളെ വരെ സ്വാധീനിക്കുമെന്ന് അടുത്തിടെ ഒരു പഠനം ചൂണ്ടിക്കാണിച്ചിരുന്നു. മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ കമ്പ്യൂട്ടർ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലബോറട്ടറിയിലെ ശാസ്ത്രജ്ഞരാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയതെന്ന് സർവകലാശാല പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
undefined
ഐറിഷ് സുപ്രീം കോടതി വിധികളെക്കുറിച്ച് നിയമവിദ്യാർത്ഥികൾ എഴുതിയ 150ലധികം പുതിയ വിക്കിപീഡിയ ലേഖനങ്ങൾ പരിശോധിച്ചാണ് സംഘം പഠനം നടത്തിയത്. ഈ ലേഖനങ്ങളിൽ പകുതിയും ക്രമരഹിതമായി ഓൺലൈനിൽ അപ്‌ലോഡ് ചെയ്തവയാണ്. ഇതില്‍ പലതും ജഡ്ജിമാർക്കും അഭിഭാഷകർക്കും ഗുമസ്തർക്കും ഉപയോഗിക്കാൻ കഴിയും.
ഐറിഷ് സുപ്രീം കോടതി തീരുമാനങ്ങളിലും ഇതിന്റെ സ്വാധീനമുണ്ടെന്ന് പഠനങ്ങള്‍ കണ്ടെത്തി. ലേഖനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ച് കോടതികളിലെ ഉദ്ധരണികളിൽ 20 ശതമാനത്തിലധികം വർദ്ധനവ് ഉണ്ടായതായി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഈ ഉദ്ധരണികൾ ഉപയോഗിക്കുന്നത് പ്രധാനമായും സുപ്രീം കോടതിയോ അപ്പീൽ കോടതിയോ എന്നതിനപ്പുറം കീഴ്ക്കോടതികളിൽ നിന്നാണ് (ഹൈക്കോടതി ഉൾപ്പെടെ) വന്നതെന്ന് സംഘം പറഞ്ഞു.
തിരക്കേറിയ കോടതി നടപടികളെ നേരിടാൻ പല കോടതികളിലെയും ഗുമസ്തന്മാർ വിക്കിപീഡിയ ഉപയോഗിക്കുന്നുണ്ടെന്ന് പഠനം പറയുന്നു. ജഡ്ജിമാർ ഉദ്ധരിക്കുന്ന കാര്യങ്ങളിലും അവരുടെ തീരുമാനങ്ങൾ എങ്ങനെ എഴുതുന്നുവെന്നതിലും വിക്കിപീഡിയ സ്വാധീനം ചെലുത്തുണ്ടെന്ന് പഠനത്തിന്റെ പ്രധാന രചയിതാവായ നീൽ തോംസൺ പറഞ്ഞതായി എംഐടി കുറിച്ചു. അയർലണ്ടിലെ മെയ്‌നൂത്ത് യൂണിവേഴ്‌സിറ്റിയിലെ ബ്രയാൻ ഫ്‌ളാനിഗൻ, എഡാന റിച്ചാർഡ്‌സൺ, ബ്രയാൻ മക്കെൻസി, കോർണൽ യൂണിവേഴ്‌സിറ്റിയിലെ ക്യുയുൻ ലുവോ എന്നിവരാണ് പഠനം നടത്തിയ ടീമിലെ മറ്റ് അംഗങ്ങൾ."ദി കേംബ്രിഡ്ജ് ഹാൻഡ്ബുക്ക് ഓഫ് എക്സ്പിരിമെന്റൽ ജൂറിസ്പ്രൂഡൻസിൽ" ഗവേഷണം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മസ്ക് - ട്വിറ്റര്‍ കേസ് ഒക്ടോബറില്‍ 17ന് ആരംഭിക്കും; വാദങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടി മസ്കും ട്വിറ്ററും
സന്‍ഫ്രാന്‍സിസ്കോ: ഒക്ടോബര്‍ 17 ന് വിചാരണ ആരംഭിക്കാമെന്നുള്ള എലോണ്‍ മസ്കിന്‍റെ വാദത്തെ എതിര്‍ക്കാതെ ട്വിറ്റര്‍. എന്നാല്‍ അഞ്ച് ദിവസത്തിനുള്ളില്‍ കേസിന്‍റെ വിചാരണ തീര്‍ക്കാനുള്ള ശ്രമത്തിലാണ് ട്വിറ്റര്‍. ട്വിറ്റർ വ്യാജ അക്കൗണ്ടുകളെ തെറ്റായി ചിത്രീകരിച്ചുവെന്നത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം പൂർത്തിയാക്കാൻ തനിക്ക് സമയം ആവശ്യമാണെന്ന് മസ്‌ക് പറഞ്ഞത് കരാര്‍ വ്യവസ്ഥ ലംഘനമാണെന്ന് ട്വിറ്റര്‍ പറഞ്ഞു.
ആദ്യം അടുത്ത ഫെബ്രുവരിയിൽ വിചാരണ എന്നാണ് മസ്ക് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മൂന്ന് മാസത്തിനുള്ളിൽ നടപടികൾ ആരംഭിക്കുമെന്ന് ഒരു ജഡ്ജി വിധിച്ചതിനെത്തുടർന്ന് ഒക്ടോബർ 17 മുതല്‍ വിചാരണ നടത്താൻ നിർദ്ദേശിക്കുകയായിരുന്നു. ഡെലവെയർ കോർട്ട് ഓഫ് ചാൻസറിയിലെ ജഡ്ജി കാതലീൻ മക്കോർമിക് ഉത്തരവ് പ്രകാരം ട്വിറ്ററിന്‍റെ ആവശ്യമായ അഞ്ച് ദിവസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാന്‍ സഹകരിക്കുമെന്ന് മസ്ക് ഉറപ്പ് നൽകിയിട്ടില്ലെന്ന് കോടതി ഫയലിംഗിൽ പറയുന്നു.
ലോകത്തിലെ ഏറ്റവും ധനികനും ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‌ലയുടെ ചീഫ് എക്‌സിക്യൂട്ടീവുമായ മസ്‌കിന്‍റെ അഭിഭാഷകർ ട്വിറ്ററിന്‍റെ ആവശ്യത്തോട് പ്രതികരിച്ചിട്ടില്ല.രേഖകൾക്കായുള്ള തന്‍റെ ആവശ്യങ്ങളോട് പ്രതികരിക്കുന്നതിൽ ട്വിറ്റര്‍ കാലതാമസം വരുത്തിയെന്ന മസ്‌കിന്റെ അവകാശവാദങ്ങളും ട്വിറ്റർ തള്ളിക്കളഞ്ഞിട്ടുണ്ട്. ട്വിറ്ററിന്റെ ഓഹരികൾ ബുധനാഴ്ച 1.3 ശതമാനം ഉയർന്ന് 39.85 ഡോളറായി (ഏകദേശം 3,100 രൂപ) ക്ലോസ് ചെയ്തു. ഒരു ഓഹരി 54.20 ഡോളറിന് (ഏകദേശം 4,300 രൂപ) എന്ന നിരക്കില്‍ ഏറ്റെടുക്കാമെന്ന് മസ്ക് മുന്‍പ് പറഞ്ഞിരുന്നത്.
ട്വിറ്ററുമായുള്ള കരാറിൽനിന്നു പിന്മാറുകയാണെന്ന് മസ്‌ക് അറിയിച്ചത് ജൂലൈ എട്ടിനാണ്. ട്വിറ്റർ കാണിച്ച കണക്കുകളിൽ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങൾ ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ട്വിറ്ററിലെ ബോട്ട് അക്കൗണ്ടുകളെക്കുറിച്ചുള്ള കാര്യങ്ങളെ കുറിച്ചാണ് മസ്‌ക് ചൂണ്ടിക്കാണിച്ചത്. കരാറിലും ബോട്ട് അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരം നൽകണമെന്ന വ്യവസ്ഥ നിലവിലുണ്ട്. ഇത് കമ്പനി അംഗീകരിക്കുന്നില്ലെന്നായിരുന്നു മസ്കിന്റെ അഭിഭാഷകന്റെ വാദം.
സെപ്റ്റംബർ 19നാണ് കേസിന്റെ വിചാരണ തുടങ്ങണം എന്നാണ് ട്വിറ്റർ അഭ്യർഥിച്ചിരിക്കുന്നത്. തങ്ങളുടെ വാദം സ്ഥാപിക്കാൻ നാലു ദിവസം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കോടതി അഞ്ചുദിവസമാണ് അനുവദിച്ചിരിക്കുന്നത്. കരാർ നടപ്പിലാക്കാൻ 2023 ഏപ്രിൽ വരെ സമയമുണ്ട്. അതിവേഗ തീർപ്പാക്കൽ ആവശ്യമില്ലെന്നാണ് മസ്‌കിന്റെ അഭിഭാഷകൻ ആൻഡ്രു റോസ്മാൻ വാദിച്ചിരിക്കുന്നത്.
വ്യാജ അക്കൗണ്ടുകളുടെ എണ്ണം സംബന്ധിച്ച കണക്കുകൾ ട്വീറ്റർ നൽകുന്നില്ലെന്ന് എലോൺ മസ്ക് മുൻപ് പറഞ്ഞിരുന്നു. അതുകൊണ്ട് ട്വീറ്റർ ഏറ്റെടുക്കാനുള്ള കരാറിൽ നിന്ന് താൻ പിന്മാറുമെന്ന് മസ്ക് നേരത്തെ സൂചിപ്പിച്ചിരുന്നു. അന്ന് ആകെയുള്ള അക്കൗണ്ടിൽ അഞ്ചു ശതമാനത്തിൽ താഴെയാണ് ട്വീറ്ററിലെ വ്യാജ അക്കൗണ്ടെന്നായിരുന്നു ട്വീറ്ററിന്റെ സ്ഥീരികരണം.
ഗൂഗിൾ സഹസ്ഥാപകന്റെ ഭാര്യയുമായി ബന്ധം? പ്രതികരണവുമായി ഇലോൺ മസ്ക്
എന്നാലത് തെറ്റാണെന്നും 20 ശതമാനത്തോളം വ്യാജ അക്കൗണ്ടുണ്ട് എന്നുമാണ് മസ്ക് പറഞ്ഞത്.ട്വിറ്റർ അക്കൗണ്ടുകളിലെ വ്യാജന്റെയും യഥാർഥ അക്കൗണ്ടുകളുടെയും കണക്ക് കൊടുത്തില്ല എങ്കിൽ കമ്പനി വാങ്ങാനുള്ള കരാറിൽ നിന്ന് പിന്മാറുമെന്നാണ് അഭിഭാഷകൻ മുഖേന അയച്ച മെയിലിൽ മസ്ക് പറഞ്ഞു.