രാജ്യത്ത് ബിഎസ്എന്‍എല്‍ 4ജി ടവറുകള്‍ സ്ഥാപിക്കുന്നത് പുരോഗമിക്കുകയാണ്
ദില്ലി: നീണ്ട കാത്തിരിപ്പിന് അറുതിവരുത്താന്‍ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ 4ജി സേവനം രാജ്യമാകെ വ്യാപിപ്പിക്കുകയാണ്. 4ജി സര്‍വീസ് ഇല്ലാത്ത ഏക ടെലികോം കമ്പനി എന്ന നാണക്കേട് ബിഎസ്എന്‍എല്‍ ഘട്ടംഘട്ടമായി ഒഴിവാക്കിവരുന്നു. ഈ സാഹചര്യത്തില്‍ നിങ്ങളുടെയിടത്ത് ബിഎസ്എന്‍എല്‍ 4ജി സേവനം ലഭ്യമാണോ എന്ന് എങ്ങനെ പരിശോധിക്കാമെന്ന് നോക്കാം.
2ജി, 3ജി, 4ജി, 5ജി ടവറുകള്‍ നിങ്ങളുടെയടുത്ത് ഉണ്ടോ എന്ന് സഞ്ചാര്‍ തരംഗ് പോര്‍ട്ടല്‍ വഴി അറിയാന്‍ കഴിയും. https://tarangsanchar.gov.in/emfportal എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുകയാണ് ഇതിന് ആദ്യം വേണ്ടത്. ഇതിന് ശേഷം ഹോം പേജില്‍ കാണുന്ന മൈ ലൊക്കേഷന്‍ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഇങ്ങനെ ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങളുടെ സ്‌മാര്‍ട്ട്‌ഫോണിലെയോ പേഴ്‌സണല്‍ കമ്പ്യൂട്ടറിലേയോ ടാബ്‌ലറ്റിലേയോ ജിപിഎസ് ഓണാണ് എന്ന് ഉറപ്പുവരുത്തണം. മൈ ലൊക്കേഷന്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്നുവരുന്ന സ്ക്രീനില്‍ നിങ്ങളുടെ പേര്, ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, ക്യാപ്‌ച്ച എന്നിവ നല്‍കുക. ശേഷം ഒടിപി മെയില്‍ വഴി ലഭ്യമാകാനായി ക്ലിക്ക് ചെയ്യുക. മെയിലില്‍ ലഭിക്കുന്ന ഒടിപി സമര്‍പ്പിച്ചുകഴിഞ്ഞാല്‍ ഒരു ഭൂപടം നിങ്ങള്‍ക്ക് ലഭ്യമാകും. നിങ്ങളുടെ ജിപിഎസ് ലോക്കേഷന്‍ അനുസരിച്ച് അടുത്തുള്ള എല്ലാ സെല്‍ഫോണ്‍ ടവറുകളുടെയും മാപ്പാണിത്. ഭൂപടത്തില്‍ കാണുന്ന ടവര്‍ ലൊക്കേഷനുകളില്‍ ക്ലിക്ക് ചെയ്താല്‍ അത് ഏത് കമ്പനിയുടേതാണെന്നും ഏത് തരം നെറ്റ്‌വര്‍ക്കിലുള്ളതാണെന്നും (2ജി/3ജി/4ജി/5ജി) മനസിലാക്കാം.
undefined
സ്വകാര്യ ടെലികോം സേവനദാതാക്കള്‍ 2024 ജൂലൈ ആദ്യം താരിഫ് നിരക്ക് കുത്തനെ ഉയര്‍ത്തിയപ്പോള്‍ ബിഎസ്എല്ലിലേക്ക് ചേക്കേറുകയാണ് നിരവധി പേര്‍. ഇതേസമയം തന്നെ ബിഎസ്എന്‍എല്‍ 4ജി ടവറുകള്‍ സ്ഥാപിക്കുന്നത് പുരോഗമിക്കുകയും ചെയ്യുന്നു. സ്വകാര്യ കമ്പനികളെ അപേക്ഷിച്ച് മെച്ചപ്പെട്ട നിരക്കില്‍ ഡാറ്റ പാക്കേജുകള്‍ ബിഎസ്എന്‍എല്‍ നല്‍കുന്നുണ്ട്.
Read more: ഗ്രാമഹൃദയങ്ങള്‍ കീഴടക്കാന്‍ ബിഎസ്എന്‍എല്‍ 4ജി; അതിവേഗം ബഹുദൂരം മുന്നോട്ട്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം