ഇന്ന് രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദം 48 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിച്ച ശേഷം ആന്ധ്രപ്രദേശ് തെലുങ്കാന തെക്കന്‍ ഒഡീഷയുടെയും തീരങ്ങളിലേക്ക് കടക്കും
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും മഴ ശക്തമാകും. ബംഗാള്‍ ഉള്‍ക്കടലില്‍ ചൊവ്വാഴ്ചയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടും. കേരളത്തിലും ഇതിന്‍റെ സ്വാധീനം തുടക്കത്തില്‍ കുറവായിരിക്കും. ചൊവ്വാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് ചെറിയതോതിലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഈ മാസം 21 തൊട്ട് കേരളത്തില്‍ മെച്ചപ്പെട്ട മഴലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദം 48 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിച്ച ശേഷം ആന്ധ്രപ്രദേശ് തെലുങ്കാന തെക്കന്‍ ഒഡീഷയുടെയും തീരങ്ങളിലേക്ക് കടക്കും. ഇതാണ് സംസ്ഥാനത്തേയും ബാധിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍.