ഹസില്‍ ബ്ലാദ് X1D: കുഞ്ഞനും കരുത്തനുമാണിവന്‍; ബോഡിക്ക് മാത്രം വില ആറു ലക്ഷത്തിലേറെ

By പി.ടി മില്‍റ്റന്‍  |  First Published Jun 30, 2016, 5:18 AM IST

മനുഷ്യനെയും വഹിച്ചുകൊണ്ടുള്ള അമേരിക്കയുടെ ആദ്യ ബഹിരാകാശ പേടകം മെര്‍ക്കുറി ലക്ഷ്യ സ്ഥാനത്തേക്ക് കുതിച്ചു. മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ച് സുരക്ഷിതമായി തിരികെ കൊണ്ടുവരിക എന്നതായിരുന്നു പ്രോജക്ട് മെര്‍ക്കുറിയുടെ ലക്ഷ്യം. സോവിയറ്റ് യൂണിയന്റെ സ്പുട്‌നിക്ക് ഒന്നിന് മറുപടിയായാണ് അമേരിക്ക വലിയ തോതിലുള്ള മുന്നൊരുക്കത്തോടെ മെര്‍ക്കുറി പ്രോജക്ട് തുടങ്ങുന്നത്. 

ഇത്രയും ബൃഹത്തായ പദ്ധതി അമേരിക്കയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ തുടക്കം കുറിക്കുമ്പോള്‍തന്നെ മെര്‍ക്കുറിയില്‍ നിന്നും മിഴിവോടെ ചിത്രങ്ങള്‍ പകര്‍ത്താനുള്ള ക്യാമറയ്ക്കായുള്ള അന്വേഷണവും അരംഭിച്ചിരുന്നു. ആ അന്വേഷണം അവസാനിച്ചത് വിക്ടര്‍ ഹസില്‍ബ്ലാദ് എന്ന സ്വീഡിഷ് നിര്‍മാതാവിന്റെ ഹസില്‍ബ്ലാദ് 550C  എന്ന മീഡിയം ഫോര്‍മാറ്റ് ക്യാമറയിലായിരുന്നു. ഹസില്‍ബ്ലാദ്  മീഡിയം ഫോര്‍മാറ്റ് ക്യാമറയായ ഇ 500C ന്  പകരംവെക്കാന്‍ വേറെ ഒന്നുമുണ്ടായിരുന്നില്ല.  

Latest Videos

undefined

ലോക പ്രശസ്ത ഫോട്ടോഗ്രാഫര്‍ സ്റ്റീവ് മെക് കറിയുടെ നെഞ്ചിനോട് ചേര്‍ന്നുകിടന്നതും മെക് കറിയുടെ കാഴ്ചകള്‍  നമുക്ക് വേണ്ടി ഒപ്പിയെടുത്തതും കാഴ്ചയിലെ ഈ കുഞ്ഞന്‍ ക്യാമറയാണ് ഒരുപാട് ചരിത്ര നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള കുടുംബത്തില്‍ നിന്ന് ഒരു പുതിയ അതിഥി കൂടി ചേരുകയാണ് ഹസില്‍ബ്ലാദ്  X1D എന്താണ് ഈ ക്യാമറയ്ക്ക് ഇത്ര പ്രത്യേകതയെന്നാവും. പറയാം. 

ഭാരത്തിലും ആകാരത്തിലും കുഞ്ഞനാണെകിലും പ്രൗഢിയിലും വിലയിലും രാജ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നുണ്ട് X1D.  ബോഡിക്ക് മാത്രം 8995 ഡോളര്‍ ആണ് വില (ഏകദേശം ആറു ലക്ഷത്തിലധികം രൂപ ) ബോഡിയ്ക്കും 45MM  f3 .5  ലെന്‍സിനും കൂടി 11,290  ഡോളര്‍ ആണ് വില 

മീഡിയം ഫോര്‍മാറ്റ് ക്യാമറകളുടെ രാജാക്കന്മാരായ ഹസില്‍ബ്ലാദ്  കുടുംബത്തിലെ കുഞ്ഞു രാജകുമാരനാണ്  X1D. മീഡിയം ഫോര്‍മാറ്റ് ക്യാമറകളിലെ ആദ്യത്തെ മിറര്‍ ലെസ്സ് ഫുള്‍ ഫ്രയിം  ക്യാമറയാണ് X1D. ഭാരം കുറഞ്ഞ ബോഡികളാണ് ഹസില്‍ബ്ലാദിനെ മറ്റു ക്യാമറകളില്‍നിന്നു വ്യത്യസ്തമാക്കുന്നത്. 725 ഗ്രാം മാത്രമാണ് ഇതിന്റെ ഭാരം. 50MP  മെഗാപിക്‌സില്‍ CMOS  (8272 × 6200 pixels, 5.3 × 5.3 μm)   സെന്‍സറുള്ള ഈ ക്യാമറക്കു അറുപതു മിനിട്ടുമുതല്‍ 1/ 2000സെക്കന്‍ഡ് വരെയാണ് ഷട്ടര്‍സ്പീഡ്. ഫുള്‍ HD യില്‍ (1080p /30fps) 30 ഫ്രയിമിലും    ഷൂട്ട് ചെയ്യാം  വലുപ്പവും ഭാരവും കുറവാണെന്നു കരുതി ചുമ്മാ തള്ളിക്കളയരുത്. 50 മെഗാപിക്‌സില്‍ ഉള്ള ക്യാമറയുടെ ഏറ്റവും വലിയ കരുത്ത് കുഞ്ഞു ബോഡിയില്‍ ഉള്ള  വലുപ്പമുള്ള സെന്‍സര്‍ തന്നെയാണ് 100  25600 ISO റേഞ്ചും ഏതു പ്രകാശം കുറഞ്ഞ സ്ഥലത്തും മിഴിവുറ്റ ചിത്രങ്ങള്‍ എടുക്കുന്നതിനു സഹായിക്കുന്നു. 

പുതിയ തലമുറയിലെ ക്യാമറകളോട് മത്സരിക്കാന്‍ ടച്ച് സ്‌ക്രീനും വൈ ഫൈ യും USB  3.0 യും HDMI MINI യും ഒക്കെ ഉണ്ടെകിലും വിഡിയോയില്‍ 4K  ഇല്ലാത്തത് കുറവുതന്നെയാണ്.
 
3 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയില്‍ (TFT ) 920K  ഡിസ്‌പ്ലേയില്‍ 24Bit കളറും ഉണ്ട്. രണ്ടു മെമ്മറി കാര്‍ഡ് സ്ലോട്ടുകള്‍ ഉള്ള ക്യാമറക്കു രണ്ടു ലെന്‍സുകള്‍ മാത്രമാണ് ഇപ്പോള്‍ കമ്പനി ഇറക്കിയിട്ടുള്ളത് അഡാപ്റ്റര്‍ ഉപയോഗിച്ച് ഹസ്സില്‍ബ്ലേഡ് ന്റെ മറ്റു ലെന്‍സുകളും ഉപയോഗിക്കാം. പുതിയ X1D ലെന്‍സുകള്‍ എഡ്ജ് റ്റു  എഡ്ജ്  ഫോക്കസ്  നിങ്ങളുടെ ചിത്രങ്ങള്‍ക്ക്   മികച്ച ഡെപ്ത് ഓഫ് ഫീല്‍ഡ് നല്‍കുന്നു. 

ഭാരത്തിലും ആകാരത്തിലും കുഞ്ഞനാണെകിലും പ്രൗഢിയിലും വിലയിലും രാജ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നുണ്ട് X1D.  ബോഡിക്ക് മാത്രം 8995 ഡോളര്‍ ആണ് വില (ഏകദേശം ആറു ലക്ഷത്തിലധികം രൂപ ) ബോഡിയ്ക്കും 45MM  f3 .5  ലെന്‍സിനും കൂടി 11,290  ഡോളര്‍ ആണ് വില 

ജനനം രാജകുടുംബത്തില്‍ ആയതുകൊണ്ട് ഈ രാജകുമാരനോട് കൂട്ടുകൂടുന്നതും  ദുഷ്‌കരമാണ്. വായില്‍ വെള്ളിക്കരണ്ടിയുമായി  പിറന്നവരുമായും സ്വ പ്രയത്‌ന്‌നം കൊണ്ട് ഫോട്ടോഗ്രാഫിയില്‍ വെന്നിക്കൊടി പാറിച്ച  പ്രഗത്ഭരുമായും ആകാം ഇവന്റെ ചങ്ങാത്തം . 

കൂടുതല്‍ വിവരങ്ങള്‍ക്ക്:
http://www.hasselblad.com/x1d

http://www.hasselblad.com/x-system/x1d-50c/

https://www.youtube.com/watch?v=Smx7T1ERGZc

click me!