ഫേസ്ബുക്കില്‍ സുരക്ഷാ വീഴ്ച്ച: അഞ്ച് കോടി ആളുകളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി

By Web Team  |  First Published Sep 29, 2018, 12:50 AM IST

വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്ന കാര്യത്തില്‍ ആഗോളതലത്തില്‍ തന്നെ വലിയ വിമര്‍ശനം നേരിടുന്ന ഫേസ്ബുക്കിന് വലിയ അടിയായിരിക്കുകയാണ് പുതിയ സംഭവം. 


ഫേസ്ബുക്കില്‍ അ‍ഞ്ച് കോടി ആളുകളുടെ പ്രൊഫൈല്‍ വിവരങ്ങള്‍ അവരുടെ അനുമതിയില്ലാതെ ചോര്‍ത്തിയതായി ഫേസ്ബുക്ക് അറിയിച്ചു. ഫേസ്ബുക്ക് കോഡിലെ സുരക്ഷാവീഴ്ച്ചയിലൂടെ സ്പെഷ്യല്‍ ഡിജിറ്റല്‍ കീ വിവരങ്ങള്‍ കരസ്ഥമാക്കിയ ഹാക്കര്‍മാര്‍ പാസ് വേഡ് വീണ്ടും നല്‍കാതെ തന്നെ ആളുകലുടെ അക്കൗണ്ടില്‍ കയറി വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നുവെന്നാണ് ഫേസ്ബുക്ക് നല്‍കുന്ന ഔദ്യോഗിക വിശദീകരണം. ''ഡിജിറ്റല്‍ കീ'' സ്വന്തമാക്കുക വഴി ഹാക്കര്‍മാര്‍ക്ക് ഫേസ്ബുക്ക് ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ നിയന്ത്രിക്കാന്‍ സാധിച്ചെന്ന് ഫേസ്ബുക്ക് അറിയിച്ചു. 

സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടേ ഉള്ളൂ എന്നതിനാല്‍ ചോര്‍ത്തപ്പെട്ട വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടോ എന്ന് കൃത്യമായി പറയാനാവില്ലെന്നും ഹാക്കിംഗിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്നോ അവര്‍ എവിടെ നിന്നാണ് ഓപ്പറേഷന്‍ നടത്തിയതെന്നോ അറിയില്ലെന്നും ഔദ്യോഗിക ബ്ലോഗിലൂടെ ഫേസ്ബുക്ക് അറിയിക്കുന്നു. 

Latest Videos

undefined

ഫേസ്ബുക്ക് കോഡിലുണ്ടായ സുരക്ഷാപഴുത് ചൊവ്വാഴ്ച്ച കണ്ടെത്തുകയും വ്യാഴാഴ്ച്ച രാത്രിയോടെ അതു പരിഹരിക്കുകയും ചെയ്തതായി ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്ഗ് വെള്ളിയാഴ്ച്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. എന്നാല്‍ ഹാക്കര്‍മാര്‍ക്ക് യൂസര്‍ അക്കൗണ്ടുകളില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്താനായോ എന്നറിയില്ലെന്നാണ് സുക്കര്‍ബര്‍ഗ്ഗ് വെള്ളിയാഴ്ച്ച പറഞ്ഞത്. 

വിവരങ്ങള്‍  സുരക്ഷിതമായി സൂക്ഷിക്കുന്ന കാര്യത്തില്‍ ആഗോളതലത്തില്‍ തന്നെ വലിയ വിമര്‍ശനം നേരിടുന്ന ഫേസ്ബുക്കിന് വലിയ അടിയായിരിക്കുകയാണ് പുതിയ സംഭവം. ഈ വര്‍ഷമാദ്യം ഫേസ്ബുക്കിലുണ്ടായിരുന്ന ഒരു സോഫ്റ്റ് വെയര്‍ ബഗ്ഗ് (തകരാര്‍) വഴി ഹാക്കര്‍മാര്‍ക്ക് യൂസറുടെ പ്രൈവസി സൈറ്റിംഗ് മാറ്റാന്‍ സാധിക്കുമെന്ന വിവരം പുറത്തുവന്നിരുന്നു. 

click me!