ഇൻ-ബിൽറ്റ് കൊളാഷ് എഡിറ്റർ ഉൾപ്പെടെയുള്ള സേവനങ്ങൾ ഇനി ഗൂഗിൾ ഫോട്ടോസിലും

By Web Team  |  First Published Sep 19, 2022, 10:59 AM IST

മെമ്മറീസ് ഫീച്ചറിന്റെ അപ്‌ഡേറ്റ് ചെയ്ത പതിപ്പിലും ഇൻസ്ട്രുമെന്റൽ മ്യൂസിക് ഉപയോഗിക്കാൻ തുടങ്ങുമെന്ന് ഗൂഗിൾ പറയുന്നു.


പുതിയ അപ്ഡേറ്റുമായി ഗൂഗിൾ ഫോട്ടോസ്. ഇൻ-ബിൽറ്റ് കൊളാഷ് എഡിറ്റർ ഉൾപ്പെടെയുള്ള നിരവധി ക്രിയേറ്റീവ് ടൂളുകളിലേക്ക് ഉപയോക്താക്കൾക്ക് ആക്‌സസ് നൽകുന്ന അപ്‌ഡേറ്റാണ് ഗൂഗിൾ ഫോട്ടോസ് അവതരിപ്പിക്കുന്നത്. കൂടാതെ ബ്രാൻഡ്-ന്യൂ സിനിമാറ്റിക് വിഷ്വൽ ഇഫക്റ്റുകളും മ്യൂസിക്കൽ സപ്പോർട്ടുമുള്ള പുതിയ മെമ്മറി ഫീച്ചറും ഇതിലുൾപ്പെട്ടിട്ടുണ്ട്. ഈ ആഴ്ചയാണ് കമ്പനി പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചത്. 2019-ലാണ് ഉപയോക്താക്കൾക്ക് ആദ്യമായി ഗൂഗിൾ ഫോട്ടോസ് പരിചയപ്പെടുത്തിയത്.

ഇതിന്റെ മെമ്മറീസ് ഫീച്ചറിലേക്കുള്ള അപ്‌ഗ്രേഡിന്റെ ഭാഗമായാണ് പുതിയ അപ്ഡേറ്റ് ഉപയോക്താക്കൾക്ക് ലഭ്യമാക്കുക. മെമ്മറീസ് ഫീച്ചറിന് ഇപ്പോൾ 3.5 ദശലക്ഷത്തിലധികം വ്യൂവേഴ്സ് ഉണ്ടെന്നും ഗൂഗിൾ വെളിപ്പെടുത്തി. ഇൻസ്റ്റാഗ്രാമിലെയും ഫേസ്‌ബുക്കിലെയും സ്റ്റോറികൾക്കും മെമ്മറീസിനും സമാനമായി സിനിമാറ്റിക് ഓഡിയോ-വിഷ്വൽ എക്സ്പീരിയൻസിലൂടെ ഉപയോക്താക്കളെ പഴയ ഫോട്ടോകളിലേക്ക് തിരിഞ്ഞുനോക്കാൻ അനുവദിക്കുന്ന മെമ്മറീസ് ഫീച്ചർ പുതുക്കുന്നതായി കമ്പനി അറിയിച്ചിരുന്നു. ഗൂഗിൾ ഫോട്ടോസ് മെമ്മറികൾക്ക് നിലവിൽ മെഷീൻ ലേണിംഗ് ഉപയോഗിച്ച് മികച്ച സ്‌നിപ്പെറ്റുകൾ സ്വയമേവ തിരഞ്ഞെടുത്ത് ട്രിം ചെയ്യാനാകുമെന്ന് കമ്പനി പറയുന്നു.

Latest Videos

undefined

മെമ്മറീസ് ഫീച്ചറിന്റെ അപ്‌ഡേറ്റ് ചെയ്ത പതിപ്പിലും ഇൻസ്ട്രുമെന്റൽ മ്യൂസിക് ഉപയോഗിക്കാൻ തുടങ്ങുമെന്നും ഗൂഗിൾ പറയുന്നു. സ്‌റ്റൈൽസ് എന്ന ഇൻബിൽറ്റ് കൊളാഷ് എഡിറ്ററിനുള്ള സപ്പോർട്ടും ഗൂഗിൾ ഫോട്ടോസിൽ ആഡ് ചെയ്യും. ഇവിടെ ഉപയോക്താക്കൾക്ക് ഗ്രിഡ് ക്രമീകരണത്തിലൂടെ കൊളാഷുകൾ എഡിറ്റുചെയ്യാനും ബാക്ക്ഗ്രൗണ്ട് ചേർക്കാനും കഴിയും. സ്‌റ്റൈൽസ് ഫീച്ചർ പഴയ സ്‌ക്രാപ്പ്‌ബുക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വരികയാണെന്നാണ് കമ്പനി പറയുന്നത്.

ഗൂഗിൾ വൺ വരിക്കാർക്കും പിക്സൽ ഫോൺ ഉപയോക്താക്കൾക്കും അവരുടെ കൊളാഷുകൾക്കുള്ളിൽ പോർട്രെയിറ്റ് ലൈറ്റ് അല്ലെങ്കിൽ എച്ച്ഡിആർ പോലുള്ള അധിക എഡിറ്റിംഗ് ഫീച്ചറുകൾ ഉപയോഗിക്കാനും 30-ലധികം അധിക ഡിസൈനുകൾ ആക്‌സസ് ചെയ്യാനും കഴിയും. ലോഞ്ചിൽ ഫീച്ചർ ചെയ്ത കലാകാരന്മാരായ ഷാന്റൽ മാർട്ടിൻ, ലിസ കോങ്‌ഡൺ എന്നിവരിൽ നിന്നുള്ള ലിമിറ്റഡ്  ശൈലികളും അവതരിപ്പിക്കും. നിലവിലെ അപ്ഡേറ്റ് ഘട്ടം ഘട്ടമായി ആയിരിക്കും ഉപയോക്താക്കൾക്ക് ലഭ്യമാവുക എന്ന് ഗൂഗിൾ അറിയിച്ചു.

click me!