ഗൂഗില്‍ അവതരിപ്പിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ് ഡേഡ്രീം നവംബര്‍ 10 ന് വിപണിയിലെത്തും. സാധാരണ ഹെഡ്‌സെറ്റ് പോലെ എല്ലാ ഫോണിലും ഇത് ഉപയോഗിക്കാന്‍ സാധിക്കുകയില്ല. ഗൂഗിളിന്റെ പികസല്‍ ഫോണില്‍ മാത്രമേ ഇതിന്റെ ഉപയോഗം സാധ്യമാകൂ.
ഹൈ റെസല്യൂഷന്‍ ഗെയിമുകളും യു ട്യൂബ് വീഡിയോകളും, ന്യൂ യോര്‍ക്ക് ടൈംസ്, വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍, ദി ഗാര്‍ഡിയന്‍ എന്നീ പത്രങ്ങളും ഡേഡ്രീമില്‍ ലഭ്യമാകും. കൂടാതെ വാര്‍ണര്‍ ബ്രോസ് ഗൂഗിളിനൊപ്പം ചേര്‍ന്ന് വെര്‍ച്വല്‍ റിയാലിറ്റിയില്‍ എത്തിക്കുന്ന സിനിമകളും ദൃശ്യമാകും. സംസങ്ങ് ഗിയര്‍ VR, മൈക്രോസോഫ്റ്റ് ഹോളോലെന്‍സ്, ഒകുലസ് റിഫ്റ്റ്, ഷവോമിയുടെ mi VR തുടങ്ങിയവയെ നേരിടാനാണ് ഗൂഗിള്‍ ഡേഡ്രീമിനെ മത്സരത്തിനിറക്കുന്നത്.
യുഎസ്, കാനഡ, യുകെ, ഓസ്‌ട്രേലിയ, ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ മാത്രമാവും ആദ്യം ഡേ ഡ്രീം ലഭിക്കുക.