ഗ്യാലക്‌സി നോട്ട് 7 സാംസങ്ങ് അവതരിപ്പിച്ചു

By Web Desk  |  First Published Aug 4, 2016, 5:05 AM IST

ന്യൂയോര്‍ക്ക്: സാംസങ്ങ് ഗ്യാലക്‌സി നോട്ട് 7 സാംസങ്ങ് അവതരിപ്പിച്ചു. മോസ്റ്റ് ഇന്‍റലിജെന്‍റ് ഫോണ്‍ എന്നാണ് ഗ്യാലക്‌സി നോട്ട് 7 നെ സാംസങ്ങ് വിശേഷിപ്പിച്ചത്. ന്യൂയോര്‍ക്ക് സിറ്റിയില്‍ നടന്ന ചടങ്ങിലാണ് കമ്പനി ഫോണ്‍ അവതരിപ്പിച്ചത്.

ആഗസ്റ്റ് 19 മുതല്‍ ഫോണ്‍ വിപണിയില്‍ ലഭ്യമാകും. ബ്ലൂ കോറല്‍, ഗോള്‍ഡ് പ്ലാറ്റിനംഏ സില്‍വര്‍ ടൈറ്റാനിയം, ബ്ലാക്ക് ഒനിക്‌സ് എന്നി നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്‌മെലോയിലാണ് ഫോണിന്റെ പ്രവര്‍ത്തനം. 5.7 ഇഞ്ച് ക്വാഡ് എച്ച്.ഡി ഡ്യൂവല്‍ എഡ്ജ് സൂപ്പര്‍ അമേലോഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 

Latest Videos

undefined

1440-2560 പിക്‌സല്‍ റെസലൂഷനിലുള്ള ഡിസ്‌പ്ലേ ഗോറില്ല ഗ്ലാസ്സ് 5 കൊണ്ട് സുരക്ഷിതമാണ്. സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്ന ഫോണില്‍ ഐറിസ് സ്‌കാനറും ഫിംഗര്‍പ്രിന്റ് സെന്‍സറും നല്‍കിയിട്ടുണ്ട്. ഒക്ടാ-കോര്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് നാല് ജി.ബി റാമാണ് നല്‍കിയിരിക്കുന്നത്. 

64 ജിബി ഇന്‍-ബില്‍റ്റ് സ്‌റ്റേറേജും മെമ്മറി കാര്‍ഡ് ഉപയോഗിച്ച് 256 ജി.ബി വരെ വര്‍ദ്ധിപ്പിക്കാവുന്ന സ്‌റ്റോറേജും ഉണ്ട്. സാംസങ്ങ് ക്ലൗഡ് സര്‍വ്വീസിന്റെ ഭാഗമായി 15 ജി.ബി  ക്ലൗഡ് സ്‌റ്റോറേജ് സൗജന്യമായി ലഭിക്കും. 12 എം.പി ഡ്യുവല്‍ പിക്‌സല്‍ റിയര്‍ ക്യാമറയും 5 എം.പി സെല്‍ഫി ക്യാമറയുമാണ് ഫോണിനുള്ളത്. 

3,500 എം.എഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്. സ്‌പോര്‍ട്ട് ഫാസ്റ്റ് ചാര്‍ജിങ്ങ് ടെക്‌നോളജിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോണിന്റെ പ്രധാന സവിശേഷതകള്‍.

click me!