Assam Floods: ആസാമിനെ ചേര്‍ത്തുപിടിച്ച് വാൾമാർട്ടും ഫ്ലിപ്കാർട്ടും

By Web Team  |  First Published Jul 15, 2022, 8:34 PM IST

Assam Floods ആസാമിന് ആശ്വാസമായി വാൾമാർട്ടും ഫ്ലിപ്കാർട്ടും. വാൾമാർട്ട് ഫൗണ്ടേഷനും ഫ്ലിപ്കാർട്ട് ഫൗണ്ടേഷനും ചേർന്ന് ആസാമിന് രണ്ട് കോടിയിലധികം രൂപ ധനസഹായം നൽകി


ആസാമിന് ആശ്വാസമായി വാൾമാർട്ടും ഫ്ലിപ്കാർട്ടും. വാൾമാർട്ട് ഫൗണ്ടേഷനും ഫ്ലിപ്കാർട്ട് ഫൗണ്ടേഷനും ചേർന്ന് ആസാമിന് (Assam Floods) രണ്ട് കോടിയിലധികം രൂപ ധനസഹായം നൽകി. അസമിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായാണ് പണം നൽകിയത്. ദുരിത ബാധിത മേഖലയിലെ  ആളുകളെ സഹായിക്കുന്ന 'ഡോക്ടർസ് ഫോർ യു' എന്ന മാനുഷിക സംഘടനയ്ക്കാകും ഫണ്ട് എത്തിച്ചേരുകയെന്നാണ് വിലയിരുത്തൽ. 

ഡോക്‌ടേഴ്‌സ് ഫോർ യു വഴി ആവശ്യ ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, ശുചിത്വ-പരിപാലന ഉല്പന്നങ്ങൾ എന്നിവ അടങ്ങിയ റിലീഫ് കിറ്റുകൾ വിതരണം ചെയ്യുകയും ദുരിതബാധിതരായ ജനങ്ങൾക്ക് ആരോഗ്യ - മാനസിക പിന്തുണയും നൽകുകയും ചെയ്യുന്നു. “ഞങ്ങളുടെ ഹൃദയം അസമിലെ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരോടൊപ്പമാണ്, ഫ്ലിപ്പ്കാർട്ട് ഫൗണ്ടേഷനുമായി ചേർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ ഞങ്ങൾ ഇവിടെയുണ്ട്,” വാൾമാർട്ട് ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റും സിഒഒയുമായ ജൂലി ഗെർക്കി കഴിഞ്ഞ ദിവസം പറഞ്ഞു.

Latest Videos

undefined

Read more:  ടിക്ടോക്ക് യൂട്യൂബിനെ അട്ടിമറിച്ചു; കൂട്ടായി നിന്നത് 'കുട്ടി കാഴ്ചക്കാര്‍'; കണക്കുകള്‍ ഇങ്ങനെ.!

'ആസാമിലെ ജനങ്ങളെ വെള്ളപ്പൊക്കം സാരമായി ബാധിച്ചിട്ടുണ്ട്, ആവശ്യമായ പിന്തുണയും പരിചരണവും നൽകാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. സംഘടനയിലുടനീളമുള്ള  സഹപ്രവർത്തകരുടെ പിന്തുണയോടെ,  വിഭവങ്ങൾ പരമാവധി സമാഹരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു." ഫ്ലിപ്കാർട്ട് ഗ്രൂപ്പിന്റെ ചീഫ് കോർപ്പറേറ്റ്  ഓഫീസർ രജനീഷ് കുമാർ പറഞ്ഞു. ഇന്ത്യയുടെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കം തുടരുന്നതിനാൽ, രാജ്യത്തെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നിർണായകമായ മെഡിക്കൽ സപ്ലൈകളും ആവശ്യ ദുരിതാശ്വാസ സാമഗ്രികളും നൽകുന്നതിന് ഉപഭോക്താക്കളിൽ നിന്ന് ഫണ്ട് സ്വരൂപിക്കുന്ന പരിപാടി ഫ്ലിപ്കാര്‍ട്ട് തുടങ്ങി കഴിഞ്ഞു. 

Read more:  ഓസോണ്‍ പാളിയില്‍ അങ്ങനെയൊരു ദ്വാരമില്ല; പുതിയ പഠനത്തെ വിമര്‍ശിച്ച് ഒരു കൂട്ടം ഗവേഷകര്‍

കൂടാതെ ജീവനക്കാരുടെ സംഭാവനകളും കമ്പനി സമാഹരിച്ചിക്കുന്നുണ്ട്. ബുധനാഴ്ച അസമിലെ വെള്ളപ്പൊക്ക സ്ഥിതി മെച്ചപ്പെട്ടുവെങ്കിലും അഞ്ച് ജില്ലകളിലായി ഒരാൾ കൂടി മരിക്കുകയും 2.5 ലക്ഷത്തിലധികം ആളുകളെ ദുരിതം ബാധിക്കപ്പെടുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാഗോൺ ജില്ലയിലെ കാംപൂർ മേഖലയിൽ ഒരാൾ മുങ്ങിമരിച്ചു, വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ ആകെ എണ്ണം 193 ആയി. കച്ചാർ, ചിരാംഗ്, മോറിഗാവ്, നാഗോൺ, താമുൽപൂർ ജില്ലകളിലായി 2,50,300 പേർ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയതായി അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എഎസ്‌ഡിഎംഎ) പുറത്തിറക്കിയ ബുള്ളറ്റില്‍ പറയുന്നുണ്ട്.

click me!