വിക്സ് ആക്ഷന്‍ 500 അടക്കം 4000 ത്തോളം മരുന്നുകള്‍ക്ക് നിരോധനം

By Web Team  |  First Published Sep 14, 2018, 5:39 PM IST

ഇതോടെ വിപണിയില്‍ നിലവില്‍ വില്‍പ്പനയിലുള്ള നാലായിരത്തോളം  ബ്രാന്‍ഡഡ് മരുന്നുകള്‍ വിപണിയില്‍ നിന്നും പിന്‍വാങ്ങും. 


തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് ഉപയോഗത്തിലുള്ള 328 മരുന്ന് കൂട്ടുകള്‍ ഉപയോഗിച്ചുള്ള മരുന്നുകളുടെ ഉൽപാദനവും വിൽപ്പനയും ആരോഗ്യമന്ത്രാലയം നിരോധിച്ചത്. ഇതോടെ വിപണിയില്‍ നിലവില്‍ വില്‍പ്പനയിലുള്ള നാലായിരത്തോളം  ബ്രാന്‍ഡഡ് മരുന്നുകള്‍ വിപണിയില്‍ നിന്നും പിന്‍വാങ്ങും. 

ജലദോഷത്തിന് ഉപയോഗിക്കുന്ന വിക്സ് ആക്ഷന്‍ 500,  പ്രമേഹമരുന്നായ ജെമര്‍ പി, അണുബാധയ്ക്ക്  നല്കുന്ന നൊവാക്ളോക്സ്, തുടങ്ങിയ ജനകീയമായി ഉപയോഗിക്കുന്ന മരുന്നുകള്‍ അടക്കം ചേര്‍ന്നുവരുന്ന മുന്നൂറ്റി ഇരുപത്തെട്ട് മരുന്നു സംയുക്തങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നത്. 

Latest Videos

undefined

ഇവയോരൊന്നും ഒറ്റയ്ക്കൊറ്റയ്ക്കല്ല, അശാസ്ത്രീയമായി നിര്‍മിച്ച കൂട്ടുകള്‍ക്കാണ് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും നിരോധിച്ച  മരുന്നുകളുടെ വില്‍പന കര്‍ശനമായി തടയുമെന്നും സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍.
ഡോക്ടര്‍മാര്‍ മരുന്നുകുറിക്കുന്നതും ഉല്പാദനവും വില്പനയും കേന്ദ്ര ആരോഗ്യമന്ത്രാലയം നിരോധിച്ചിട്ടുണ്ട്. ഈ  ബ്രാന്‍ഡഡ് മരുന്നുകള്‍ കമ്പനികള്‍ക്ക്  മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നു അപ്രത്യക്ഷമാകും. 

കേരളത്തില്‍ മുന്നൂററി അമ്പത് കോടിയോളം രൂപയുടെ വില്‍പനയാണ് നടക്കുന്നത് എന്നാണ് സര്‍ക്കാര്‍ കണക്ക്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം ലഭിച്ചാലുടന്‍ നടപടി തുടങ്ങുമെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ വ്യക്തമാക്കി. രണ്ടോ അതിലധികമോ മരുന്ന് ചേരുവകള്‍ ചേര്‍ത്തുണ്ടാക്കുന്നതാണ് മരുന്നു സംയുക്തങ്ങള്‍. 

click me!