ഓള്‍ഫാഷന്‍ എസ്എംഎസ് ഉപയോഗിച്ച് പ്രചരിക്കുന്ന ഫേക്ക്‌സ്‌പൈ മാല്‍വെയര്‍ ടെക്‌സ്റ്റ് സന്ദേശങ്ങളിലൂടെയാണ് അയയ്ക്കുന്നത്. വൈറസ് ഒരു സ്മാര്‍ട്ട്‌ഫോണിനെ ബാധിച്ചുകഴിഞ്ഞാല്‍, അത് സ്വയം വിതരണം ചെയ്യാന്‍ ഹാന്‍ഡ്‌സെറ്റിനെ പ്രേരിപ്പിക്കുന്നു.
ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉടമകള്‍ക്ക് പുതിയ ഭീഷണിയുമായി പുതിയൊരു മാല്‍വെയര്‍. ഫേക്ക്‌സ്‌പൈ എന്നാണ് ഇതിന്റെ പേര്. എസ്എംഎസ് രൂപത്തില്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലേക്ക് എത്തുന്ന ഇതിന് നിങ്ങളുടെ ഫോണിലെ സുപ്രധാന വിവരങ്ങള്‍ മോഷ്ടിക്കാനുള്ള കഴിവുണ്ടെന്നാണ് മുന്നറിയിപ്പ്. ജാഗ്രത മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുന്നത് ആന്‍ഡ്രോയിഡ് ഡെവലപ്പേഴ്‌സാണ്. ജപ്പാനിലെയും കൊറിയയിലെയും ഉപയോക്താക്കളെ ലക്ഷ്യമിട്ട് പുറത്തിറക്കിയ ഈ സ്‌പൈ മാല്‍വെയര്‍ ഇപ്പോള്‍ അതിന്റെ പ്രവര്‍ത്തന മണ്ഡലം വ്യാപിപിച്ചിട്ടുണ്ട്. ഇന്ത്യയടക്കം ലോകത്തിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കളെയാണ് ഈ വില്ലന്‍ ലക്ഷ്യമിടുന്നത്.
ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ ഗവേഷകര്‍ അടുത്തിടെ നല്‍കിയ മുന്നറിയിപ്പുകളില്‍ ഈ ഫേക്ക്‌സ്‌പൈയും ഉള്‍പ്പെടുന്നുണ്ട്. മറ്റു മാല്‍വെയറുകളില്‍ നിന്ന് വ്യത്യസ്തമായി, ഇത് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, വ്യക്തിഗത വിവരങ്ങള്‍, സ്വകാര്യ ആശയവിനിമയങ്ങള്‍ എന്നിവ കൃത്യമായി മോഷ്ടിച്ച് എത്തേണ്ടിടത്ത് എത്തിക്കും. ഇതു മാത്രമല്ല അതിലേറെയും മോഷ്ടിക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ പുതിയ മാല്‍വെയര്‍ പണി തരാതെ സൂക്ഷിക്കുക മാത്രമാണ് മാര്‍ഗം. ഫേക്ക്‌സ്‌പൈക്ക് കോണ്‍ടാക്റ്റ് ലിസ്റ്റുകള്‍ വായിക്കാനും കഴിയും.
undefined
ഒരു തരത്തിലും ആവശ്യമില്ലാത്ത എസ്എംഎസുകള്‍ തുറന്നു നോക്കാതെയിരിക്കുക എന്നതു മാത്രമാണ് മാര്‍ഗം. ഓള്‍ഫാഷന്‍ എസ്എംഎസ് ഉപയോഗിച്ച് പ്രചരിക്കുന്ന ഫേക്ക്‌സ്‌പൈ മാല്‍വെയര്‍ ടെക്‌സ്റ്റ് സന്ദേശങ്ങളിലൂടെയാണ് അയയ്ക്കുന്നത്. വൈറസ് ഒരു സ്മാര്‍ട്ട്‌ഫോണിനെ ബാധിച്ചുകഴിഞ്ഞാല്‍, അത് സ്വയം വിതരണം ചെയ്യാന്‍ ഹാന്‍ഡ്‌സെറ്റിനെ പ്രേരിപ്പിക്കുന്നു. ഗവേഷകര്‍ പറയുന്നതനുസരിച്ച്, ഇതിന് പിന്നിലെ സൈബര്‍ക്രിമിനല്‍ പ്രവര്‍ത്തനം വലിയ തോതില്‍ വിജയം കണ്ടുവെന്നാണ്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഈ മാല്‍വെയര്‍ വീണ്ടും സജീവമാകുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഫേക്ക്‌സ്‌പൈ മാല്‍വെയര്‍ 2017 മുതല്‍ പ്രചാരത്തിലുണ്ട്. ജപ്പാനിലെയും ദക്ഷിണ കൊറിയയിലെയും സ്മാര്‍ട്ട്‌ഫോണ്‍ ഉടമകളെ ടാര്‍ഗെറ്റുചെയ്യാനാണ് ഇത് തുടക്കമിട്ടത്, എന്നാല്‍ ലോകമെമ്പാടുമുള്ള ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ ടാര്‍ഗെറ്റുചെയ്യുന്നതിനായി ഇത് അടുത്തിടെ വിപുലീകരിച്ചുവെന്നാണ് സൂചന. ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ പുതുതായി രൂപകല്‍പ്പന ചെയ്ത മാല്‍വെയര്‍ ആക്രമണങ്ങള്‍ക്കായി ഇതു വ്യാപകമായി ഉപയോഗിക്കുന്നു. സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് തന്ത്രപ്രധാനമായ വിവരങ്ങള്‍ ശേഖരിക്കുന്ന വിധത്തിലാണ് മാല്‍വെയര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.