ഗൂഗിള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍: ടെക് ഭീമന്മാര്‍ക്ക് ട്രംപിന്‍റെ ഭീഷണി

By Web Team  |  First Published Sep 2, 2018, 5:11 PM IST

 ടെക്-സോഷ്യല്‍ മീഡിയ കമ്പനികള്‍ ഉണ്ടാക്കിയ പ്രശ്നം എന്താണെന്ന് വ്യക്തമാക്കാതെയാണ് അമേരിക്കന്‍ പ്രസിഡന്‍റ് കടുത്ത വിമര്‍ശനം നടത്തിയത്. 


വാഷിംങ്ടണ്‍: ടെക്നോളജി ഇന്‍റര്‍നെറ്റ് ഭീമന്മാര്‍ക്കെതിരെ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാല്‍ഡ് ട്രംപ്. വാര്‍ത്ത സമ്മേളനത്തിലാണ് അമേരിക്കന്‍ പ്രസിഡന്‍റ് പരസ്യമായി ഗൂഗിള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നീ കമ്പനികള്‍ക്കെതിരെ രംഗത്ത് എത്തിയത്. ടെക്-സോഷ്യല്‍ മീഡിയ കമ്പനികള്‍ ഉണ്ടാക്കിയ പ്രശ്നം എന്താണെന്ന് വ്യക്തമാക്കാതെയാണ് അമേരിക്കന്‍ പ്രസിഡന്‍റ് കടുത്ത വിമര്‍ശനം നടത്തിയത്. അതേ സമയം അടുത്തിടെ ഗൂഗിള്‍ സെര്‍ച്ച് റിസല്‍ട്ടുകള്‍ പൂഴ്ത്തുന്നുവെന്നും, ട്രംപ് വിരുദ്ധരായവര്‍ക്ക് ട്വിറ്ററും, ഫേസ്ബുക്കും കൂടുതല്‍ പ്രധാന്യം നല്‍കുന്നു എന്നതുമാണ് പുതിയ സംഭവത്തിന് വഴിയൊരുക്കുന്നത് എന്നാണ് സൂചന.

ട്രംപ് പറഞ്ഞത് ഇങ്ങനെ, അവര്‍ (ടെക് കമ്പനികള്‍) കൂടുതല്‍ ശ്രദ്ധാലുക്കളായിരിക്കണം. ആളുകളോട് അവര്‍ക്ക് അങ്ങനെ ചെയ്യാനുള്ള അധികാരമില്ല'  പലരെയും അവരുടെ മുതലെടുപ്പിനായി ഉപയോഗിക്കുന്നുണ്ടെന്നാണ്. അതൊരു ഗൗരവമുള്ള കാര്യമാണ്. അതിഗൗരവമുള്ള ആരോപണമാണിത്. ഗൂഗിളിന്റെയും മറ്റുള്ളവരുടെയും ചെയ്തികള്‍ ശരിയല്ല. ഫെയ്‌സ്ബുക്കില്‍ എന്താണ് നടക്കുന്നതെന്നു നോക്കൂ, ട്വിറ്ററില്‍ എന്താണ് നടക്കുന്നതെന്നു നോക്കൂ, അവര്‍ കൂടുതല്‍ കരുതലെടുക്കണം. 

Latest Videos

undefined

ഇത്തരം കാര്യങ്ങള്‍ ആളുകളോട് ചെയ്യരുത്. നിങ്ങള്‍ക്കതു ചെയ്യാനാവില്ല. ഞങ്ങള്‍ക്ക് അവരെക്കുറിച്ചുള്ള കൂടുതൽ പരാതികള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിനു പരാതികള്‍. അവര്‍ക്കതു ചെയ്യാന്‍ അവകാശമില്ല. അതിനാല്‍ ഗൂഗിളും, ട്വിറ്ററും, ഫെയ്‌സ്ബുക്കും വളരെ പ്രശ്‌നമുള്ള സ്ഥലത്തുകൂടെയാണ് നടക്കുന്നത്. വലിയൊരു വിഭാഗം ജനങ്ങളോടും അവര്‍ മര്യാദയില്ലാതെ പെരുമാറുന്നു.

അതേ സമയം അമേരിക്കന്‍ പ്രസിഡന്റിന്റെ വിമര്‍ശനത്തോടു പ്രതികരിച്ചു കൊണ്ട് ഗൂഗിള്‍ പറഞ്ഞത് രാഷ്ടീയ വികാരങ്ങള്‍ ഉണര്‍ത്തുന്ന രീതിയില്‍ തങ്ങള്‍ ഒരിക്കലും സേര്‍ച് റിസള്‍ട്ടുകള്‍ റാങ്ക് ചെയ്യാറില്ലെന്നാണ് പറഞ്ഞത്. ഫേസ്ബുക്കും ട്വിറ്ററും പ്രതികരിച്ചില്ല. ഇതേസമയം  പിജെമീഡിയയില്‍ (pjmedia.com) വന്ന റിപ്പോര്‍ട്ടിനെ ആസ്പദമാക്കിയായിരുന്നു ട്രംപിന്‍റെ പ്രതികരണം എന്നാണ് സൂചന. ഗൂഗിള്‍ ന്യൂസില്‍ ലിബറല്‍സിന് അമിത പ്രാധാന്യം നല്‍കുന്നുവെന്നായിരുന്നു ആ റിപ്പോര്‍ട്ട്. 

എന്നാല്‍ വസ്തുതാപരമായി എന്തെല്ലാം കാര്യങ്ങളാണ് തങ്ങള്‍ കണ്ടെത്തിയിരിക്കുന്നതെന്ന് ട്രംപ് മാധ്യമപ്രവർത്തകരോടു വിശദീകരിച്ചില്ല. ഗൂഗിള്‍, ഫെയ്‌സബുക്, ട്വിറ്റര്‍ തുടങ്ങിയ വെബ് ഭീമന്മാര്‍ വളരെയധികം ആളുകളോട് മര്യാദയില്ലാതെ പെരുമാറുന്നുവെന്നും അദ്ദേഹം തന്റെ ട്വീറ്റില്‍ പറയുന്നുണ്ട്. 

click me!