ബാങ്കുകളുടെ വ്യാജ ആപ്പ് ഉപയോഗിച്ച് വന്‍ തട്ടിപ്പ്

 |  First Published Jul 31, 2018, 9:24 AM IST

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ വ്യാജആപ്പുകള്‍ ഉണ്ടാക്കി ഉപയോക്താവിനെ തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഈ ആപ്പുകള്‍ വഴി പതിനായിരക്കണക്കിന് ബാങ്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി എന്നാണ് റിപ്പോര്‍ട്ട്.


ദില്ലി: ക്രഡിറ്റ് കാര്‍ഡ് പരിധി ഉയര്‍ത്താം എന്ന പേരില്‍ ബാങ്കുകളുടെ വ്യാജ ആപ്പിന്റെ പേരില്‍ തട്ടിപ്പ്. ഐസിഐസിഐ, എച്ച്ഡിഎഫ്‌സി, ആര്‍ബിഎല്‍ എന്നീ ബാങ്കുകളുടെ പേരിലാണ് തട്ടിപ്പ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ വ്യാജആപ്പുകള്‍ ഉണ്ടാക്കി ഉപയോക്താവിനെ തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഈ ആപ്പുകള്‍ വഴി പതിനായിരക്കണക്കിന് ബാങ്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി എന്നാണ് റിപ്പോര്‍ട്ട്.

സ്ലോവാക്യയില്‍ നിന്നുള്ള സൈബര്‍ വിദഗ്ധന്‍ ലൂക്കസ് സ്‌റ്റെഫന്‍കോയാണ് ഈ സുപ്രധാന സൈബര്‍ ചോര്‍ച്ചയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. മുന്നറിയിപ്പിനെ തുടര്‍ന്ന് വിവരങ്ങള്‍ ചോര്‍ത്തുന്ന ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്നും മാറ്റിയിട്ടുണ്ട്. പക്ഷെ ഇതുവരെ ഈ ആപ്പുകള്‍ വഴി എത്ര വിവരങ്ങള്‍ തട്ടിപ്പുകാര്‍ കൈക്കലാക്കി എന്നത് അവ്യക്തമാണ്. അതിനിടെ ഉപയോക്താക്കളുടെ വിവരങ്ങള്‍ തങ്ങളുടെ സെര്‍വറിലേക്ക് തട്ടിപ്പുകാര്‍ മാറ്റുമ്പോള്‍ സംഭവിച്ച പിഴവ് മൂലം ആയിരക്കണക്കിന് ബാങ്കിംഗ് വിവരങ്ങള്‍ ചോര്‍ന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

Latest Videos

ഇതേ സമയം കഴിഞ്ഞ വര്‍ഷം സൈബര്‍ തട്ടിപ്പുകാര്‍ ഇന്ത്യയിലെ ബാങ്കിംഗ് അക്കൗണ്ടുകളില്‍ നിന്നും 179 കോടി തട്ടിയെടുത്തിട്ടുണ്ട്. ഒടിപി തട്ടിപ്പ്, ആപ്പ് തട്ടിപ്പ്, കാര്‍ഡ് ക്ലോണ്‍ എന്നീ മാര്‍ഗങ്ങളാണ് സൈബര്‍ കള്ളന്മാര്‍ പ്രധാനമായും ബാങ്ക് അക്കൗണ്ടില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിക്കുന്നത്.

click me!